കെഐജി ഈദ് – ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
Monday, September 26, 2016 3:58 AM IST
അബാസിയ: സമൂഹത്തിന്റെ ക്ഷേമത്തിനും അഭിവൃദ്ധിക്കും സൗഹാർദ്ദത്തിനും വേണ്ടി പ്രയത്നിക്കാന് ആഹ്വാനം ചെയ്ത് കെഐജി ഈദ് –ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ആഘോഷങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണത കൂടി വരികയും സമൂഹങ്ങളെ ആസുര വത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയും ചെയ്യുന്ന കാലത്ത് സൗഹൃദത്തിന്റെ അവസരങ്ങളൊരുക്കൽ കാലഘട്ടം തേടുന്ന ഉജ്‌ജ്വല രാഷ്ര്‌ടീയ പ്രവർത്തനമാണെന്ന് സംഗമത്തില് ഈദ് ഓണം സന്ദേശം നല്കിയ കെഐജി കേന്ദ്ര കമ്മിറ്റി അംഗം പി.പി. അബ്ദുറസാഖ് പറഞ്ഞു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെഐജി കേന്ദ്ര പ്രസിഡന്റ് ഫൈസല് മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി. ശരീഫ്, ജോയ് മുണ്ടക്കാട്, സഗീര് തൃക്കരിപ്പൂർ, കൃഷ്ണൻ കടലുണ്ടി, എം.ടി. മുഹമ്മദ്, അനിയൻ കുഞ്ഞ്, ബഷീർ ബാത്ത, ഗോപിനാഥ്, അനവർ സയിദ്, ചാക്കോ ജോർജുകുട്ടി, സത്താർ കുന്നിൽ, അസീസ് തിക്കോടി, വേണു എന്നിവർ സംസാരിച്ചു. കുവൈത്തിലെ മത, സാംസ്കാരിക, രാഷ്ര്‌ടീയ, മാധ്യമ രംഗങ്ങളിലെ നിരവധി പ്രമുഖർ സംഗമത്തില് പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ