സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി ഘടകം ഓണം ആഘോഷിച്ചു
Sunday, September 25, 2016 1:08 AM IST
അബുദാബി: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി ഘടകം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു . മുസഫ കോക്കനട്ട് ലഗൂൺ റസ്റ്റോറന്റ് ഹാളിൽ വച്ച് ‘പൂവേ പൊലി പൂവേ ....2016’ എന്ന പേരിൽ വെള്ളിയാഴ്ച നടത്തപ്പെട്ട ഓണാഘോഷം എസ്എംവൈഎം പ്രസിഡന്റ് നോബിൾ ജേക്കബ് ഉത്ഘാടനം ചെയ്തു. മലയാളി മങ്ക , മലയാളിശ്രീമാൻ , മലയാളിശ്രീ കപ്പിൾസ് , മലയാളിശ്രീ കുടുംബം തുടങ്ങിയ മത്സരങ്ങൾ നടത്തി. സിമി ജിജോ മലയാളി മങ്കയായും റോഷൻ ജെയിംസ് മലയാളിശ്രീമാൻ ആയും തിരഞ്ഞെടുക്കപ്പെട്ടു. റോബിൻ * ചിന്നു ദമ്പതികൾ മലയാളിശ്രീ കപ്പിൾസ് ആയും ബിജു * ഷാനി കുടുംബം മലയാളിശ്രീ കുടുംബമായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരങ്ങൾക്ക് ശേഷം അഞ്ചുകൂട്ടം പായസം ഉൾപ്പെടെ നാല്പത്തഞ്ചിൽ പരം കറികളോടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികൾക്ക് നോബിൾ കെ ജോസഫ് നേതൃത്വം നൽകി. എസ്എംവൈഎം മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകൾ പാടി ഓണാഘോഷം സംഗീത സാന്ദ്രമാക്കി. എസ്എംവൈഎം ഓർഗനൈസർ ടോം ജോസ് സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. റോയ്മോൻ, ജിജോ പി തോമസ് , സുനിൽ സെബാസ്റ്റ്യൻ, ജിജോ ജെയിംസ് , ജെനോ ജോസഫ്, ജേക്കബ് ചാക്കോ, സച്ചിൻ, സിസിൻ സിജോ, ജൂലി റോഷൻ തുടങ്ങിയവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ടോം ജോസ്