ഷിക്കാഗോ മലയാളികൾക്ക് ഫോമയുടെ മോളിവുഡ്– ജോളിവുഡ് താരസംഗമം
Sunday, September 25, 2016 1:06 AM IST
ഷിക്കാഗോ: ഫോമയുടെ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ഷിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ 2016– 18 കാലഘട്ടിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനത്തോടു അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാർ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ ഏഴു മുതൽ പത്തു വരെ, ഫ്ളോറിഡയിലെ മയാമിയിൽ നടന്ന അഞ്ചാമത് അന്താരാഷ്ര്‌ട കൺവൻഷനിൽ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്‌ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്‌ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും.

ഫോമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് നൂറു കണക്കിനാളുളെ സാക്ഷി നിറുത്തി പ്രവർത്തനോദ്ഘാടനം നടത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടനും, അന്തരിച്ച നടൻ സുകുമാരന്റെ മകനുമായ ഇന്ദ്രജിത്ത് സുകുമാരൻ, തെന്നിന്ത്യൻ താരസുന്ദരി മംമ്ദ മോഹൻദാസ്, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവൻ, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കോമഡി താരങ്ങളായ സിറാജ് പൈയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കൾ പങ്കെടുക്കും. സംഗീത വിരുന്നൊരുക്കുന്നത് നിഖിൽ മാത്യൂവും, മെറിൻ ഗ്രിഗറിയുമാണ്.

ഫോമയിൽ ഇപ്പോൾ നോർത്ത് അമേരിക്കയിൽ നിന്ന് ഏകദേശം 65 അംഗസംഘടനകളുണ്ട്. ഈ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തഫണ്ട് രൂപീകരക്കുന്നതിനു വേണ്ടിയാണ് ഫോമാ, മോളിവുഡ് ജോളിവുഡ് എന്ന സ്റ്റേജ് ഷോ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കൽ 773 516 0722, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്