എംഎംസിഎ ഓണാഘോഷങ്ങൾ ഗൃഹാതുരത്വമുണർത്തി
Sunday, September 25, 2016 1:05 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം മലയാളികളുടെ ഐക്യത്തിന്റെ അവിസ്മരണീയമായ മറ്റൊരു ഒത്ത് ചേരലായി മാറി. രാവിലെ 11ന് ഓണപൂക്കളമിട്ട് ആരംഭിച്ച പരിപാടികൾ ഇടതടവില്ലാതെ അവസാനിച്ചപ്പോൾ വൈകുന്നേരം ഏഴായിരുന്നു. കുട്ടികളുടെയും,മുതിർന്നവരുടെയും രസകരമായ മത്സരങ്ങൾ, തുടർന്ന് വടംവലി മത്സരം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. പാലസ്തീൻ സ്വദേശിനി ഡോ.റാഷ, ജാക്സൻ ജിഷ ദമ്പതികളുടെ സുഹൃത്തുക്കളായ ചൈനീസ് ദമ്പതികളായ സിറെൻ വിവിയെൻ, മലയാളിയായ വിനോദിന്റെ ഭാര്യ റുമേനിയൻ സ്വദേശിനി ഒവാന, ഡെൽഹി സ്വദേശി കേതൻ സത്യദേവ മാതാപിതാക്കളും കുടുംബവും, തമിഴ്നാട് സ്വദേശി ജൂഡും കുടുംബവും എന്നിവരും എം.എം.സി.എ യുടെ ഓണാഘോഷങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. രാജേഷ് തയ്യാറാക്കിയ രുചിയേറിയ ഓണസദ്യ അസോസിയേഷൻ അംഗങ്ങളും, അതിഥികളും എല്ലാവരും തന്നെ വളരെയേറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ഭക്ഷിച്ചത്.

തുടർന്നു നടന്ന പൊതു സമ്മേളനം എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം പറഞ്ഞു. യുകെയിലെ ഏറ്റവും നല്ല മവേലിയായി തിരഞ്ഞെടുക്കപ്പെട്ട ജോയ്പാൻ മാവേലി തമ്പുരാനായി എഴുന്നള്ളി. ആർപ്പുവിളികളോടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും ആണ് മാവേലിയെ അംഗങ്ങൾ എതിരേററത്. ടീം എംഎംസിഎ അവതരിപ്പിച്ച ഓണപ്പാട്ടോടു കൂടി കലാപരിപാടികൾ ആരംഭിച്ചു. അവതാകരായി അന്ന പോളും, റിയ റെജിയും എത്തി. എംഎംസിഎ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും, അന്ന അനിൽ ,റിനു റെജി എന്നിവരുടെയും മനോഹരമായ ന്യത്തങ്ങൾ കാണികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. തുടർന്നു അസോസിയേഷൻ അംഗങ്ങളിൽ ജിസിഎസ്സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ക്രിസ്പിൻ ആൻറണിക്ക് ഉപഹാരം പ്രസിഡന്റ് ജോബി മാത്യു സമ്മാനിച്ചു. എല്ലാ ജിസിഎസ്സി വിജയികൾക്കും മെഡലകളും വിതരണം ചെയ്തു. അസോസിയേഷന്റെ സ്പോർട്സ് ഡേയിലെ വിജയികൾക്കും സമ്മാനങ്ങൾ നല്കി. മാഞ്ചസ്റ്ററിലെ ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, നിക്കി ഷിജി എന്നിവർ നയിച്ച ഗാനസന്ധ്യയോടെയാണ് ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്. ട്രഷറർ സിബി മാത്യു നന്ദി പ്രകാശിപ്പിച്ചു. കൾച്ചറൽ കോഡിനേറ്റർമാരായ സുമ ലിജോ, ജനീഷ് കുരുവിള, എന്നിവരായിരുന്ന കലാപരിപാടികൾ വേദിയിലെത്തിച്ചത്.



ജോബി മാത്യുവിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഓണാഘോഷം വിജയമായത്. ഹരികുമാർ, ആഷൻ പോൾ, സിബി മാത്യു, ജയ്സൻ ജോബ്, മോനച്ചൻ ആന്റണി, ബോബി ചെറിയാൻ, സാബു പുന്നൂസ്, ഷീ സോബി, മനോജ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു ഓണാഘോഷത്തിന് നേതത്വം കൊടുത്തത്. യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി ശ്രീമതി ആൻസി ജോയ്, മുൻ പ്രസിഡൻറുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ് തുടങ്ങിയവരും ഓണാഘോഷ പരിപാടികളിൽ സജീവമായിരുന്നു. ഹരികുമാർ, സിബി എന്നിവരുടെ നേതൃത്വത്തിൽ ശ്രീമാൻമാരായ സണ്ണിക്കുട്ടി ആന്റണി, സിറിയക് ജെയിംസ്, ബൈജു, കേണൽ, ബിജു കുളത്തുംതല, ജെയ്മോൻ, സജി, ബിനോയി, അലക്സ്, ബിജു.പി. മാണി, ബിജോയ്, മാർട്ടിൻ ഇവരായിരുന്നു ഭക്ഷണശാല നിയന്ത്രിച്ചിരുന്നത്. ശബ്ദവും വെളിച്ചവും നൽകിയത് ജോജോയാ യിരുന്നു. കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

https://goo.gl/photos/z7z6hzBavpoePRhk9
https://goo.gl/photos/JpAqebPM4d3p7r4i6