റഷ്യ വിമാനവേധ മിസൈലുകൾ പുനർവിന്യസിക്കുന്നു
Saturday, September 24, 2016 8:11 AM IST
മോസ്കോ: ഗ്രോളർ എന്ന വിമാനവേധ മിസൈൽ സംവിധാനം റഷ്യ പുനർവിന്യസിക്കുന്നത് പാശ്ചാത്യലോകത്തിന് ആശങ്ക സമ്മാനിക്കുന്നു. നാറ്റോയുടെ ബാൾട്ടിക് ബെയ്സ് ദൂരപരിധിയിൽ വരുന്ന വിധത്തിലാണ് പുനർവിന്യാസം എന്നതാണ് ആശങ്കയ്ക്ക് അടിസ്‌ഥാനം.

250 മൈൽ വരെ അകലെവച്ച് വിമാനങ്ങളെ തകർത്തു കളയാൻ ശേഷിയുള്ളതാണ് ഈ മിസൈൽ സിസ്റ്റം. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇവ പുതിയ മേഖലകളിൽ സ്‌ഥാപിക്കുന്നത്.

ഫിൻലാൻഡ് വരെ ഇതിനു പരിധി കിട്ടും. ഈ വർഷം അവസാനത്തോടെ പതിനാറ് ഗ്രോളർ റെജിമെന്റുകൾ റഷ്യയ്ക്കു സ്വന്തമാകുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ