ജിദ്ദ ഒഐസിസി സൗദി ദേശിയ ദിനം ആഘോഷിച്ചു
Saturday, September 24, 2016 8:10 AM IST
ജിദ്ദ: സൗദി സംസ്കാരം വിളിച്ചോതുന്ന ദൃശ്യ പ്രദർശനത്തോടും കലാപരിപാടികളോടുംകൂടി ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജണൽ

കമ്മിറ്റി സംഘടിപ്പിച്ച 86 ആം സൗദി ദേശിയ ദിനാഘോഷം അവിസ്മരണീയമായി.

സൗദിയുടെയും ഇന്ത്യയുടെയും ദേശിയ ഗാനാലാപനത്തോടെ നടത്തിയ പരിപാടിയിൽ സ്വദേശികളും പങ്കാളിയായി. ഭാരതം അമ്മയാണെങ്കിൽ, സൗദി അറേബ്യ പോറ്റമ്മയാണ് എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോൺഗ്രസ് നേതാവും ന്യൂനപക്ഷ കമ്മീഷൻ പ്രഥമ ചെയർമാനുമായ അഡ്വ. എം. വീരൻ കുട്ടി അഭിപ്രായപ്പെട്ടു. പ്രവാസികളോട് സൗദി അറേബ്യ കാണിക്കുന്ന ഊഷ്മള സ്നേഹത്തിന്റെയും ആദരവിന്റെയും ഫലമാണ് ഇവിടെ ജോലിയിലുള്ള പ്രവാസികളുടെ ബാഹുല്യം സൂചിപ്പിക്കുന്നതെന്നു അദ്ദേഹം തുടർന്നു പറഞ്ഞു.

ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. ശരീഫ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. സൗദി പ്രമുഖരായ മംമ്ദൂഹ് അഹമ്മദ് അൽ മജരിസി, അബ്ദുല്ല അലി നാസർ സൈദ് അൽ മത്തേരി, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഇഖ്ബാൽ പൊക്കുന്നു, അബ്ദുറഹീം ഇസ്മായിൽ, അബ്ദുൽ മജീദ് നഹ, ടി.പി. സുഹൈബ്, സൈഫുദ്ദീൻ (ഫാത്തിമ ഗ്രൂപ്പ്), എ.പി. കുഞ്ഞാലി ഹാജി, ജാഫർ അലി പാലക്കോട് (മീഡിയ ഫോറം പ്രസിഡന്റ), എം.സി കുഞ്ഞാൻ, നൗഷാദ് അടൂർ, ജോഷി വർഗീസ്, ഷുക്കൂർ വക്കം,മുജീബ് മുത്തേടത്ത്, ബഷീർ പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു.

ആദിൽ സക്കീർ, സാബിത് ഹാരിസ്, ഹംന സക്കീർ, സാബിത് ഉമ്മർ എന്നിവർ അറബിക് കലാ രൂപം അവതരിപ്പിച്ചു. ജമാൽ പാഷ, ഹരീഷ് കോഴിക്കോട്, മുംതാസ് അബ്ദുറഹിമാൻ, ഹന നിസാർ, മൻസൂർ എടവണ്ണ, ശിഹാബ് മുവാറ്റുംപുഴ, ഹാഷിർ കൊല്ലം, അലവിക്കുട്ടി കണിയാമ്പറ്റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാദിഖ് കായംകുളം, സഹീർ മാഞ്ഞാലി, അബ്ദുറഹിമാൻ പുൽപാടി, ഫിറോസ് കാരക്കുന്ന്, അനിയൻ ജോർജ്, താഹിർ ആമയൂർ, വിലാസ് അടൂർ, രഞ്ജു സ്റ്റീഫൻ, നൗഷീർ കണ്ണൂർ, കരീം മണ്ണാർക്കാട്, ഇസ്മായിൽ കൂരിപ്പൊയിൽ, അനിൽ കുമാർ പത്തനംത്തിട്ട, രാജഗോപാൽ ഇലകട്രോ, സകീർ ചെമ്മണൂർ, കെ.വി. അബ്ദുൽ ഖാദർ, ബാബു പാണ്ടിക്കാട്, നാസർ കോഴിക്കോട്, നിസാർ അമ്പലപ്പുഴ തുടങ്ങിയർ ചടങ്ങിനു നേതൃത്ത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ