സംസ്കൃതി മൻസൂറ യൂണിറ്റിന് പുതിയ നേതൃത്വം
Saturday, September 24, 2016 7:04 AM IST
ദോഹ: സംസ്കൃതി മൻസൂറ യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുൾ അസീസ് (പ്രസിഡന്റ്), സരുൺ മാണി ആടുകാലിൽ (സെക്രട്ടറി), സൂരജ് മട്ടന്നൂർ, മനീഷ് സാരംഗി (വൈസ് പ്രസിഡന്റുമാർ), ഷൺജിത്ത് മുണ്ടമെട്ട, രതീശൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 21 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ സംസ്കൃതി വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് കെ.വി. അശോകൻ അധ്യക്ഷത വഹിച്ചു. സരുൺ മാണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷാനവാസ് ഏലച്ചോല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എൻ. ബാബുരാജൻ, അഹമ്മദ്കുട്ടി അരളായിൽ, വിജയകുമാർ, പ്രമോദ് ചന്ദ്രൻ, അബ്ദുൾ അസീസ്, നസീർ ചാഴൂർ എന്നിവർ സംസാരിച്ചു.