ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര വിജയമായി
Saturday, September 24, 2016 6:53 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്‌തമായി മെൽബണിൽനിന്നും താസ്മാനിയയിലേക്ക് കപ്പലിൽ നടത്തിയ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര താളുകളിൽ ഇടംനേടി.

കപ്പൽയാത്രയിലെ ആദ്യദിനത്തിൽ വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവന്ന ക്നാനായി തൊമ്മൻ ക്നാനായ മക്കൾക്ക് ആവേശമായി. ക്നാനായി തൊമ്മാനായി ഷാജൻ ജോർജ് വേഷമിട്ടു. താമർവാലി റിസോർട്ടിൽ പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ഫാ. തോമസ് കൂമ്പുക്കൽ ദിവ്യബലിക്കു നേതൃത്വം നൽകി. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി അനുസ്മരണ യാത്രയിൽ പങ്കെടുത്തവർക്ക് ആശംസ നേർന്നു സംസാരിച്ചു. തുടർന്നു നോർത്തിലെയും സൗത്തിലേയും കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കൾചറൽ നൈറ്റ് അരങ്ങേറി. തുടർന്ന് അംഗങ്ങൾ താസ്മാനിയയിലെ വിവിധ സ്‌ഥലങ്ങളിൽ സന്ദർശനം നടത്തി. അനുസ്മരണ യാത്രയിൽ ടൗൺസ് വില്ലയിൽനിന്നും സിഡ്നിയിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിജയത്തിനായി സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ചാപ്ലിൻ ഫാ. തോമസ് കൂമ്പുക്കൽ, മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ, സിജോ ചാലായിൽ, ജോബി ജോസഫ്, അലൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി പാറയ്ക്കൻ