ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം കൺവൻഷൻ ഒക്ടോബർ 14 മുതൽ
Saturday, September 24, 2016 6:51 AM IST
ഡാളസ്: മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഒക്ടോബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി ഒമ്പതു വരെയാണ് യോഗങ്ങൾ. ഞായർ വിശുദ്ധ കുർബാനയോടൊപ്പം കൺവൻഷന്റെ സമാപന പ്രസംഗവും നടക്കും. മൂന്നു ദിവസവും യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷകളും ഉണ്ടായിരിക്കും.

ഇടവക വികാരിമാരായ റവ. പി.സി. സജി, റവ. മാത്യു ശാമുവൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകും. റവ. സി.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. അനുതാപവും പുതുക്കവും എന്നതാണ് ധ്യാനത്തിന്റെ വിഷയം.

വിവരങ്ങൾക്ക്: റവ. പി.സി. സജി 214 412 7951, റവ. മാത്യു ശാമുവൽ 972 975 7468, ജേക്കബ് സി. വർഗീസ് 817 521 3519, ടോബിൻ മാത്യു 214 518 9509.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ