അഭയാർഥിത്വം നിഷേധിക്കപ്പെട്ട അഞ്ചര ലക്ഷം പേർ ഇപ്പോഴും ജർമനിയിൽ
Friday, September 23, 2016 8:11 AM IST
ബർലിൻ: അഭയാർഥിത്വം നിഷേധിക്കപ്പെട്ട അഞ്ചര ലക്ഷത്തോളം പേർ ഇപ്പോഴും ജർമനിയിൽ കഴിയുന്നു എന്ന് റിപ്പോർട്ട്. ഇവരിൽ മുക്കാൽപ്പങ്ക് ആളുകളും ആറു വർഷത്തിലധികമായി രാജ്യത്തുണ്ടെന്നും കണക്ക്.

ഇടതുപക്ഷ പാർട്ടി നടത്തിയ പാർലമെന്ററി എൻക്വയറിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ജൂൺ അവസാനം വരെയുള്ള കണക്കനുസരിച്ച്, അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ട 549,209 പേരാണ് രാജ്യത്തുള്ളത്.

ഇവരിൽ ഏറ്റവും കൂടുതൽ ആളുകൾ തുർക്കിയിൽനിന്നാണ്, 77600 പേർ. കൊസോവോ, സെർബിയ എന്നീ രാജ്യക്കാരാണ് തൊട്ടു പിന്നിൽ. സെർബിയയെയും കൊസോവോയെയും ജർമനി സുരക്ഷിത രാജ്യങ്ങളായി 2014ൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവിടെനിന്നുള്ളവർക്ക് അഭയാർഥിത്വം അനുവദിക്കുന്ന പ്രശ്നം ഉദിക്കുന്നേയില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ