ഭ്രൂണങ്ങളുടെ പിതൃത്വം അംഗീകരിക്കാനനാവില്ലെന്ന് ജർമൻ കോടതി
Friday, September 23, 2016 8:10 AM IST
ബർലിൻ: കുട്ടി ജനിക്കുമ്പോഴല്ലാതെ, ഭ്രൂണാവസ്‌ഥയിൽ തന്നെ പിതൃത്വം സ്‌ഥാപിച്ചു കൊടുക്കാൻ കഴിയില്ലെന്ന് ജർമൻ കോടതിയുടെ വിധി.

യുഎസിൽ ഏതാനും വർഷം മുൻപ് വികസിപ്പിച്ചെടുത്ത ഒമ്പത് ഭ്രൂണങ്ങളുടെ പിതൃത്വം സ്‌ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബീജ ദാതാവ് നൽകിയ ഹർജിയ തള്ളിയാണ് കോടതിയുടെ വിധി.

കുട്ടികൾ ജനിക്കും മുൻപു തന്നെ പിതൃത്വം അനുവദിച്ചു കിട്ടണമെന്നും ഇവരുടെ അവകാശം തനിക്കു ലഭിക്കണമെന്നുമായിരുന്നു ദാതാവിന്റെ ആവശ്യം. എന്നാൽ, ജർമൻ നിയമപ്രകാരം കുട്ടി ജനിക്കുമ്പോൾ മാത്രമാണ് പിതൃത്വം പ്രസക്‌തമാകുന്നതെന്നാണ് കോടതി നിരീക്ഷണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ