ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഓർത്തഡോക്സ് ചർച്ചിൽ കൺവൻഷൻ
Friday, September 23, 2016 8:09 AM IST
ന്യൂയോർക്ക്: 2016ലെ ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഓർത്തഡോക്സ് കൺവൻഷൻ (ബിഡബ്ല്യുഒസി) സെപ്റ്റംബർ 11ന് വൈകുന്നേരം 5.30നു സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു. ഈവർഷത്തെ ക്വയർ കോഓർഡിനേറ്റർ ഫാ. ജോർജ് ചെറിയാനും ലീഡർ മനോജ് പി. ഏലിയാസുമായിരുന്നു.

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത യോഹന്നാൻ മാർ ഡെമിറിയോസ് മുഖ്യ പ്രഭാഷകൻ ആയിരുന്നു. കോഓർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ് കൺവൻഷൻ പ്രോഗ്രാമുകൾ നിയന്ത്രിച്ചു.

ബിഡബ്ല്യുഒസി പ്രസിഡന്റ് ഫാ. എ.കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ഷൈനി ഷാജൻ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ കൺവൻഷൻ സമാപിച്ചു.