ബ്രാക്കൻറിഡ്ജിൽ സെന്റ് അൽഫോൻസ സൺഡേ സ്കൂൾ വാർഷികാഘോഷം ഒക്ടോബർ രണ്ടിന്
Friday, September 23, 2016 6:20 AM IST
ബ്രിസ്ബേൻ: സെന്റ് അൽഫോൻസ സൺഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ രണ്ടിന് ((ഞായർ) ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യബലിയും തുടർന്ന് ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽ എട്ടാമത് വാർഷിക ആഘോഷങ്ങളും നടക്കും.

ഫാ. തോമസ് അരീക്കുഴി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്കു മാറ്റു കൂട്ടും. സൺഡേ സ്കൂൾ പ്രധാനധ്യാപകൻ ബാബു ശൗരിമാക്കലിന്റെ നേതൃത്വത്തിൽ മതബോധന അധ്യാപകരും പാരിഷ് കൗൺസിൽ അംഗങ്ങളും രക്ഷകർത്താക്കളും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു.

വിശുദ്ധ കുർബാനയിലും തുടർന്നുള്ള ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ ഏവരേയും സ്വാഗതം ചെയ്തു.

വിലാസം: സെന്റ് ജോസഫ് കാത്തലിക് ചർച്ച്, 30 എൽഡോറാഡോ സ്ട്രീറ്റ് ബ്രാക്കൻറിഡ്ജ്.

റിപ്പോർട്ട്: ജോളി കരുമത്തി