യൂറോപ്യൻ ജനത മുസ്ലിം അഭയാർഥികളെ ആഗ്രഹിക്കുന്നില്ല
Friday, September 23, 2016 6:17 AM IST
ഫ്രാങ്ക്ഫർട്ട്: സ്വിറ്റ്സർലൻഡലെ സൂറിച്ച് സർവകലാശാലയുടെ ഗവേഷകവിഭാഗം 15 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ ഒരു സർവേയിൽ ആണ് മുസ്ലിം അഭയാർഥികളെ ആഗ്രഹിക്കുന്നില്ല എന്നു രേഖപ്പെടുത്തിയത്. അഭയാർഥികൾ വരുമ്പോൾ യൂറോപ്യൻ ജനതക്ക് ചില മുൻഗണനകൾ ഉണ്ടെന്ന് സർവേ വെളിപ്പെടുത്തി. എത്ര കഴിവുകൾ ഉണ്ടെങ്കിലും മതം ഒരു പ്രധാന ഘടകമായി സർവേയിൽ പങ്കെടുത്ത 85 ശതമാനം ആൾക്കാരും കരുതുന്നു. എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരെ സ്വീകരിക്കാൻ യൂറോപ്യൻ ജനത മടി കാണിക്കുന്നില്ല.

യൂറോപ്പിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പാരമ്പര്യമാണ് മുസ്ലിം അഭയാർഥികൾക്ക് എതിരായി സർവേയിൽ പങ്കെടുത്തവരുടെ പ്രധാന അഭിപ്രായപ്രകടനം. അതുപോലെ മുസ്ലിംകളുടെ ദേശീയോദ്ഗ്രഥനം, ഭാഷാ പഠനം എന്നിവയും ക്രിസ്ത്യൻ വിഭാഗത്തെ അപേക്ഷിച്ച് വളരെ കുറവായി കണ്ടു. മുസ്ലിം അഭയാർഥികൾക്കിടയിൽ കൂടുതലും സാമ്പത്തിക ലാഭത്തിനുവേണ്ടി വരുന്നവരാണെന്ന് സർവേ പറയുന്നു.

സൂറിച്ച് സർവകലാശാലാ ഗഷേകവിഭാഗത്തിന്റെ ഈ സർവേയിൽ യൂറോപ്പിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ നിന്നെല്ലാമുള്ള ജനവിഭാഗങ്ങൾ പങ്കെടുത്തിരുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ