ഫിലഡൽഫിയയിൽ പി. മോഹൻരാജിന് സ്വീകരണം
Friday, September 23, 2016 6:14 AM IST
ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹൻ രാജിന് സ്വീകരണം നൽകുന്നു. സെപ്റ്റംബർ 24ന് (ശനി) വൈകുന്നേര ഏഴിന് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിലാണ് സ്വീകരണം.

സമ്മേളനത്തിലേക്ക് ഫിലഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കോൺഗ്രസ് അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, സജി കരികുറ്റി, സെക്രട്ടറി സന്തോഷ് ഏബ്രഹാം, ട്രഷറർ ഐപ്പ് ഉമ്മൻ മാരേട്ട് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: യോഹന്നാൻ ശങ്കരത്തിൽ 215 778 0162, സജി കരികുറ്റി 215 385 1963, സന്തോഷ് ഏബ്രഹാം 215 605 6914, ഐപ്പ് മാരേട്ട് 215 688 4500.

<ആ>റിപ്പോർട്ട്: മില്ലി ഫിലിപ്പ്