‘ആത്മാർഥമായ പ്രാർഥനയും ഉപാധികളില്ലാത്ത സ്നേഹവും പ്രധാനം’
Friday, September 23, 2016 6:13 AM IST
സൗത്താംപ്ടൻ: സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്താംപ്ടൻ ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിൽ പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൗൺസിലറും വചനപ്രഘോഷിതനുമായ സണ്ണി സ്റ്റീഫൻ, തിരുവചനത്തിലൂടെയും പ്രായോഗിക ജീവിതപാഠങ്ങളിലൂടെയും വചനവിരുന്ന് നൽകി.

കുടുംബജീവിതം ഒരു വിരുന്നുശാലയാണ്. വിഭവങ്ങളുടെ ബാഹുല്യമല്ല, വിളമ്പുന്നവരുടെ കരുതലും കരുണയുമാണ് വിരുന്നുകളുടെ രുചിയും സന്തോഷവും. അത് എന്നും നിലനിൽക്കുവാൻ ആത്മാർഥമായ പ്രാർഥനയും ഉപാധികളില്ലാത്ത സ്നേഹവുമാണ് പ്രധാനമെന്നു സണ്ണി സ്റ്റീഫൻ സന്ദേശത്തിൽ പറഞ്ഞു.

പോർട്സ്മൌത്ത് രൂപത ചാപ്ലിൻ ഫാ. ടോമി ചിറക്കൽ മണവാളൻ, ബ്രദർ ജോസഫ് എന്നിവർ പ്രസംഗിച്ചു. ബ്രദർ വിത്സൺ ജോൺ, റെജി ടോം എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഷിബു തളിയപറമ്പിൽ, സൈമൺ ജേക്കബ്, റോയി തോമസ് എന്നിവർ ക്രമീകരണങ്ങൾ ചെയ്തു.

<ആ>റിപ്പോർട്ട്: കെ.ജെ.ജോൺ