മനാമയിൽ ഉസ്താദ് മുഹമ്മദ് ഹൈത്തമി വാവാടിന്റെ പ്രഭാഷണം സെപ്റ്റംബർ 23ന്
Friday, September 23, 2016 6:13 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമിവാവാട് സെപ്റ്റംബർ 23നു (വെള്ളി) ബഹറിനിലെത്തും.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന മത വിജ്‌ഞാന സദസിൽ അദ്ദേഹം പ്രഭാഷണം നടത്തും. രാത്രി 8.30ന് ഗോൾഡ്സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ‘അനുഗ്രഹങ്ങൾ വിസ്മരിക്കപ്പെടുമ്പോൾ’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുക. ചടങ്ങിൽ സമസ്ത ബഹറിൻ വൈസ് പ്രസിഡന്റ് അത്തിപ്പറ്റ സൈതലവി മുസ്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ബഹറിൻ നേതാക്കളും പണ്ഡിതരും സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് 39128941.