മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി
Thursday, September 22, 2016 8:05 AM IST
മക്ക: സംസ്‌ഥാന ഹജ്‌ജ് മിഷൻ വഴി ഹജ്‌ജ് നിർവഹിക്കാനെത്തിയ മലയാളി ഹാജി നിര്യാതനായി. വടകര മണിയൂർ വണ്ണത്താൻ വീട്ടിൽ കുഞ്ഞഹമ്മദ് (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ താമസസ്‌ഥലത്തായിരുന്നു അന്ത്യം.

അസിസീയയിൽ 360–ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം. ഭാര്യ കുഞ്ഞാലിമയും ഒപ്പമുണ്ട്. ഒക്ടോബർ 11 ന് നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. നിയമ സഹായത്തിനും മറ്റും സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ