ഡാളസിൽ സൗജന്യ കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 25ന്
Thursday, September 22, 2016 6:34 AM IST
ഡാളസ്: കർണാട്ടിക് മ്യൂസിക്കിലും ഫിലിം മ്യൂസിക്കിലും പ്രശസ്തരായ ഡോ. കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും പങ്കെടുക്കുന്ന സംഗീത കച്ചേരി സെപ്റ്റംബർ 25ന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് 3.30 മുതൽ ഫ്രിസ്കോ കാര്യസിദ്ധി ഹനുമാൻ ടെമ്പിളിലാണ് സംഗീത കച്ചേരി അരങ്ങേറുക.

കേരളത്തിലെ കർണാട്ടിക് സംഗീതത്തിന്റെ ആചാര്യനായി അറിയപ്പെട്ടിരുന്ന പരേതനായ പ്രഫ. നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിക്ഷ്യന്മാരായ കൃഷ്ണകുമാർ– ബിന്നി ജോഡികൾക്കൊപ്പം മൃദംഗ വിദ്വാൻ മുരളി ബാല, വയലിൻ വിദഗ്ധൻ വെങ്കിട്ടരാമൻ സുബ്രഹ്മണ്യൻ എന്നിവരും പങ്കെടുക്കും.

മ്യൂസിക്കൽ ഡോക്ടറേറ്റും കേരള ഗവൺമെന്റ് ചെമ്പൈ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയിട്ടുളള ഡോ. കെ. കൃഷ്ണകുമാർ ഓൾ ഇന്ത്യ റേഡിയോയുടെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റ് അംഗീകാരവും നേടിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 972 679 7874.

റിപ്പോർട്ട്: പി.പി. ചെറിയാൻ