ഇസ്ലാഹി മദ്രസ ഓറിയന്റേഷൻ ഡേ സെപ്റ്റംബർ 23ന്
Thursday, September 22, 2016 6:29 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ അബാസിയ, സാൽമിയ, ഫഹാഹീൽ, ഫർവാനിയ, ജഹറ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്രസകളിലെ ഓറിയന്റേഷൻ ഡേ സെപ്റ്റംബര് 23ന് (വെള്ളി) രാവിലെ 8.30 മുതൽ 10.00 വരെ നടക്കുമെന്ന് ഇസ്ലാഹി സെന്റര് ഭാരവാഹികൾ അറിയിച്ചു.

വേനലവധിക്കുശേഷം ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ, ബാഗ്, മദ്രസ ഡയറി തുടങ്ങിയവ വിതരണം ചെയ്യുന്നതോടൊപ്പം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും മാർഗനിർദേശങ്ങൾ നല്കും. സെന്റർ പ്രതിനിധികൾ ഓരോ മദ്രസയിലേയും പരിപാടിക്ക് നേതൃത്വം നല്കും. കെജി മുതൽ ഏഴാം ക്ലാസ് വരെ ഖുർആൻ, ഇസ്ലാമിക വിശ്വാസ, സ്വഭാവ, കർമ, ചരിത്ര പഠനങ്ങൾക്കു പുറമെ അറബി, മലയാളം ഭാഷാ പഠനം തുടങ്ങി വിവിധ വിഷയങ്ങളിൽ 20 വർഷത്തിലധികമായി പ്രശസ്തമായി പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്രസയിൽ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ തുടരുന്നതായി ഇസ് ലാഹി സെന്റര് വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് അറിയിച്ചു. മുതിർന്ന വിദ്യാർഥികൾക്ക് എംഎസ്എം കേരളത്തിൽ നടപ്പാക്കി വരുന്ന സിആർഇ ക്ലാസുകൾ ഫർവാനിയ, ഫഹാഹീൽ, സാല്മിയ എന്നിവടങ്ങളിൽ പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

വിവരങ്ങൾക്ക്: 97557018, 98798884, 23915217, 24342948.

റിപ്പോർട്ട്: സലിം കോട്ടയിൽ