കല കുവൈറ്റ് ഓണാഘോഷങ്ങൾക്ക് 23നു തുടക്കമാകും
Thursday, September 22, 2016 6:29 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ 23നു (വെള്ളി) തുടക്കമാകും. ഈ വർഷം വർധിച്ച പങ്കാളിത്തം കണക്കിലെടുത്ത് കുവൈത്തിനെ രണ്ടു മേഖലകളായി തിരിച്ചാണ് ആഘോഷ പരിപാടികൾ.

അബാബസിയ–സാൽമിയ മേഖലകളുടെ ആഘോഷം 23നു (വെള്ളി) രാവിലെ 10 മുതൽ ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. അബുഹലീഫ –ഫഹാഹീൽ മേഖലാ ഓണാഘോഷം 30നു (വെള്ളി) ഫഹാഹീൽ ഇന്റർനാഷണൽ ബ്രിട്ടീഷ് സ്കൂളിൽ നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, വടംവലി, ഉറിയടി തുടങ്ങി വിവിധ കലാ കായിക പരിപാടികൾ കലാ കുവൈറ്റ് അംഗങ്ങൾ തന്നെ പാചകം ചെയ്തു തയാറാക്കുന്ന ഓണസദ്യ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.

എംബസി പ്രതിനിധികൾ, കുവൈത്തിലെ സാമൂഹ്യമാധ്യമ രംഗത്തെ പ്രമുഖരടക്കം പരിപാടികളിൽ പങ്കെടുക്കും. രണ്ട് മേഖലകളിലായി നടക്കുന്ന ആഘോഷ പരിപാടികളിലും ഓണ സദ്യയിലും മൂവായിരത്തിലധികം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ