രണ്ടാമത് യുകെ കണ്ണൂർ സംഗമം ഒക്ടോബർ രണ്ടിന്
Thursday, September 22, 2016 6:25 AM IST
മാഞ്ചസ്റ്റർ: കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിൽ തുടങ്ങിവച്ച യുകെ സംഗമത്തിന്റെ ചരിത്രമാവർത്തിച്ചുകൊണ്ടു രണ്ടാം വർഷവും യുകെയിലെ കണ്ണൂർ നിവാസികളുടെ സംഗമം ഒക്ടോബർ രണ്ടിനു (ഞായർ) നടത്തുന്നു. വോൾവർഹാംപ്റ്റണിലെ യുകെകെസിഎ ഹാളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് സംഗമം.

ഇംഗ്ലണ്ടിലും വെയ്ൽസിലും നോർത്തേൺ അയർലൻഡിലും സ്കോട്ലൻഡിലും ചിതറികിടക്കുന്ന മുഴുവൻ കണ്ണൂർക്കാരെയും ഒറ്റ കുടക്കീഴിൽ അണിനിരത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു കൺവീനർ സോണി ജോർജ് പറഞ്ഞു. സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാമിലിക്ക് 30 പൗണ്ടും വ്യക്‌തിക്ക് 15 പൗണ്ടുമാണ് രജിസ്ട്രേഷൻ ഫീസ്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണവും കാർപാർക്കിംഗും ഒരുക്കിയിട്ടുണ്ടെന്നു സംഘാടർ അറിയിച്ചു.

സംഗമത്തിൽ ഈവർഷം ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയിട്ടുള്ള മൂന്ന് കണ്ണൂർ ജില്ലക്കാരായ കുട്ടികളെ ആദരിക്കും. ഉന്നത വിജയം കരസ്‌ഥമാക്കിയ കുട്ടികളുടെ പേരുവിവരങ്ങൾ സെപ്റ്റംബർ 30നുള്ളിൽ ജോയിന്റ് കൺവീനർ ഹെർലിൻ ജോസഫിനെ (07745768679) അറിയിക്കേണ്ടതാണ്. കൂടാതെ വിവിധ കലാ, കായിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക്: സണ്ണി ജോർജ് (രജിസ്ട്രേഷൻ) 07886854625

വിലാസം: U.K.K.C.A Communtiy hall, Woodcross line, Wolverhampton, W V 14 9BW.