സിക്കുകാർക്കിടയിൽ ചാരപ്രവർത്തനനം: ജർമൻ ഉദ്യോഗസ്‌ഥനെതിരേ കേസ്
Thursday, September 22, 2016 2:42 AM IST
ബർലിൻ: സിഖ് സമുദായാംഗങ്ങൾക്കിടയിൽ ചാരപ്രവർത്തനം നടത്തിയതിന് ജർമൻ സർക്കാർ ഉദ്യോഗസ്‌ഥനെതിരേ കേസെടുത്തു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിക്കായാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നാണ് വ്യക്‌തമായിരിക്കുന്നത്.

ടിഎസ്പി എന്ന ഇനിഷ്യൽസ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗസ്‌ഥനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

45 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിക്ക് സമുദായത്തിലെ തീവ്രവാദ പ്രവണതയെക്കുറിച്ചും വിമത പ്രവർത്തനങ്ങളെക്കുറിച്ചും വിവരം ശേഖരിക്കുകയായിരുന്നു ഉദ്യോഗസ്‌ഥന്റെ ലക്ഷ്യമെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ