ഷ്വെൽമിൽ തിരുവോണം ആഘോഷിച്ചു
Thursday, September 22, 2016 2:42 AM IST
ഷ്വെൽമ്: ജർമനിയിലെ ഷ്വെൽമിൽ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഭാഗമായുള്ള കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണം ആഘോഷിച്ചു.

സെന്റ് മരിയൻ പാരീഷ് ഹാളിൽ നടന്ന തിരുവോണാഘോഷം മുഖ്യാതിഥിയായിരുന്ന ഫാ.തോമസ് ചാലിൽ സിഎംഐ, ഫാ.ടോം കൂട്ടുങ്കൽ, കൂട്ടായ്മ ഭാരവാഹികളായ മേഴ്സി തടത്തിൽ, പുഷ്പ ഇലഞ്ഞിപ്പള്ളി, അമ്മിണി മണമയിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഫാ. തോമസ് ചാലിൽ, കൂട്ടായ്മ പ്രസിഡന്റ് മേഴ്സ് തടത്തിൽ എന്നിവർ സംസാരിച്ചു. ഫാ. ടോം ഗാനാലാപനം നടത്തി. തിരുവാതിര നൃത്തം വള്ളംകളി ഈരടികൾ, തിരുവോണഗാനങ്ങൾ, സർപ്രൈസ് ഫൺ ഗെയിം എന്നിവ ആഘോഷത്തിനു കൊഴുപ്പേകി. നാൻസി തടത്തിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു. ഹൃദ്യമായ പൂക്കളവും ഒരുക്കിയിരുന്നു. വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് എംഡി സണ്ണി തോമസ് കോട്ടയ്ക്കമണ്ണിൽ സ്പോൺസർ ചെയ്ത ഓണക്കളികൾക്കുള്ള സമ്മാനം ഓമന തോമസ് ശ്രീജ അന്ത്രെയ്ക്ക് നൽകി. ഓണസദ്യയോടുകൂടി പരിപാടികൾ സമാപിച്ചു. മേഴ്സി തടത്തിൽ, അമ്മിണി മണമയിൽ, പുഷ്പ ഇലഞ്ഞിപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ