കേളി പായസ പാചക മത്സരവും പൂക്കളമത്സരവും സംഘടിപ്പിച്ചു
Wednesday, September 21, 2016 7:59 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പായസ പാചക മത്സരവും പൂക്കള മത്സരവും സംഘടിപ്പിച്ചു.

ഋഃശേ 18 ലെ നൂർ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൂക്കള മത്സരം രാവിലെ ഒമ്പതിന് ആരംഭിച്ച രാത്രി 10.30 ന് അവസാനിച്ചു. മത്സരത്തിൽ കേളിയുടെ 14 ഏരിയ കമ്മിറ്റികളും കുടുംബ വേദിയും പങ്കെടുത്തു.

21 പേർ പങ്കെടുത്ത പായസ പാചക മത്സരത്തിൽ സ്വർണ സമ്മാനത്തിന് റെജി സുരേഷ് അർഹയായി. സന്ധ്യ പുഷ്പരാജ്, ശ്രീകല സന്തോഷ് എന്നിവർ ജോയ് ആലുക്കാസ് നൽകിയ പ്രോത്സാഹനസമ്മാനങ്ങൾക്ക് അർഹരായി. മത്സരത്തിന് മെഹ്റുന്നീസ ബീഗം, നസീറ, നൂർജ ശംസുദ്ദീൻ എന്നിവർ വിധികാർത്താക്കളായിരുന്നു.

പൂക്കളമത്സരത്തിൽ കേളി അൽഖർജ് ഏരിയ കമ്മിറ്റി ഒന്നാം സ്‌ഥാനവും അർബൈൻ ഏരിയ കമ്മിറ്റി രണ്ടാം സ്‌ഥാനവും കുടുംബവേദി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ഇസ്ഹാഖ്, പ്രവീൺ, ജുമാന ഇസ്ഹാഖ് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായി.

വിജയികൾക്ക് കേളി സെക്രട്ടറി റഷീദ് മേലെത്തിൽ, ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, സംഘടക സമിതി ചെയർമാൻ സെബിൻ ഇഖ്ബാൽ, കൺവീനർ സുരേഷ് കണ്ണപുരം, സുരേഷ് ചന്ദ്രൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.