കാസർഗോഡ് ഉത്സവ് 2016 ഒക്ടോബർ 28 ന്
Wednesday, September 21, 2016 5:10 AM IST
കുവൈത്ത് സിറ്റി: കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ (കെഇഎ) കുവൈത്ത് കാസർഗോഡ് ഉത്സവ് 2016 ഓണം – ഈദ് ആഘോഷം ഒക്ടോബർ 28ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

പരിപാടിയുടെ വിജയത്തിനായുള്ള റാഫിൾ കൂപ്പണിന്റെ ഉദ്ഘാടനം ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കേച്ചേരി ഇക്ബാൽ മാവിലാടത്തിനു നൽകി നിർവഹിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് അനിൽ കള്ളാർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹമീദ് മധൂർ കൺവീനറായും ഹനീഫ് പാലായി ജോയിന്റ് കൻവീനറായുമുള്ള വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. പൂക്കള മത്സരം, സ്ത്രീകൾക്ക് പായസ മത്സരം, മൈലാഞ്ചിയിടൽ മത്സരം, കുട്ടികൾക്കായുള്ള മാവേലി മത്സരം, ക്വിസ് മത്സരം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. നാട്ടിലെയും കുവൈത്തിലെയും പ്രമുഖ വ്യക്‌തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും കേരളത്തിലെ പ്രശസ്ത ഗായകരും കെഇഎ ബാൻഡിലെ കലാകാരന്മാരും ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കും.

ജനറൽ സെക്രട്ടറി മുഹമ്മദ് കൻഹി, കെഇഎ പേട്രൻ സത്താർ കുന്നിൽ, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, ചീഫ് കോഓർഡിനേറ്റർ ഹമീദ് മധൂർ, ട്രഷറർ മുനീർ കുണിയ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ