ഒരുമയുടെ ഓണമൊരുക്കി ആഷ്‌ടൺ ഓൾഡ്ഹാം കമ്യൂണിറ്റി
Wednesday, September 21, 2016 5:06 AM IST
ലണ്ടൻ: നല്ല നാളുകളുടെ ഓർമ പുതുക്കി ആഷ്‌ടൺ ഓൾഡ്ഹാം കമ്യൂണിറ്റിയിലെ ഓണാഘോഷങ്ങൾ ആവേശത്തിരയിളക്കി. ആഘോഷത്തിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഭാരവാഹി സോണി ചാക്കോ മുഖ്യാതിഥിയായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി നടത്തിയ വടംവലി മത്സരവും സംഗീത നൃത്ത പരിപാടികളും ഉത്സവ പ്രതീതി ഉണർത്തി. ചരിത്രനാളുകളെ പുനർജനിപ്പിച്ച മഹാബലിയുടെ എഴുന്നള്ളത്തോടെ പൊതുസമ്മേളനവും വിഭവസമൃദ്ധമായ ഓണസദ്യയുമായി ആഘോഷങ്ങൾക്കു പരിസമാപ്തിയായി. ആഘോഷപരിപാടികൾക്ക് കൺവീനർമാരായ ഷാജി പാലത്തുങ്കൽ, ജോഷി ലൂക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ