മലപ്പുറം ജില്ലാ കെഎംസിസിയുടെ ‘കൂട്ടം 2016’ സെപ്റ്റംബർ 22ന്
Wednesday, September 21, 2016 5:03 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സെപ്റ്റംബർ 22ന് (വ്യാഴം) ‘കൂട്ടം 2016’ എന്ന പേരിൽ നിശാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാത്രി എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ ഒരു വർഷത്തിലധികമായി ജില്ലാ കമ്മിറ്റിക്കു കീഴിൽ ഐഡിയല്യൂത്ത് കോർ അംഗങ്ങൾക്കായി നടന്നു വരുന്ന രാഷ്ര്‌ടീയ പഠനകളരി പൂർത്തിയാക്കിയവർക്ക് പ്രശംസാപത്രം നല്കുകയും യൂത്ത് കോർമീറ്റും സംഘടിപ്പിക്കുന്നു. അതുപോലെ ജില്ലയിലെ പുതുതായി നിലവിൽ വന്ന മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികൾക്ക് സ്വീകരണവും ‘നേതൃവിചാരം’ എന്ന സെഷനിൽ സൗദി നാഷണൽ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ് പ്രഭാഷണം നടത്തും. കൂടാതെ ഗ്രേയ്സ് എഡ്യൂക്കേഷണൽ സൊസൈറ്റിയുമായി സഹകരിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ഖാഇദേ മില്ലത്തിന്റെ’ ജീവചരിത്രം അടങ്ങുന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനവും നടക്കും. പ്രമുഖ രചയിതാവും കോളമിസ്റ്റും ആയ ഉദിനൂർ മുഹമ്മദ് കുഞ്ഞി സാഹിബ് പ്രകാശന കർമം നിർവഹിക്കും. മലപ്പുറം ജില്ല കമ്മിറ്റിയുടെ കാലാവധി പൂർത്തിയായ ഘട്ടത്തിൽ കഴിഞ്ഞ കാലപ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കുകളും മറ്റും പ്രസിദ്ധപെടുത്തുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി 2010–16 വർഷത്തെ കൗൺസിലർമാരുടെ യോഗവും നടക്കും.

പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുഴുവൻ മണ്ഡലം ഭാരവാഹികളും 2010–16 വർഷത്തെ കൗൺസിലർമാരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞിയും ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങരയും അറിയിച്ചു. വിവരങ്ങൾക്ക്: 0504124498, 0545226032, 0506985998.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ