ക്നാനായ തിരുനാളിനു മോഡികൂട്ടാൻ കലാസന്ധ്യയും
Wednesday, September 21, 2016 5:02 AM IST
മാഞ്ചസ്റ്റർ: പ്രഥമ ക്നാനായ തിരുനാളിന് യുകെയിലെ ക്നാനായ കത്തോലിക്കർ ഒരുങ്ങുമ്പോൾ തിരുനാളിന് മോടികൂട്ടുവാൻ സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂളും ഭക്‌തസംഘടനകളും സംയുക്‌തമായി കലാസന്ധ്യ നടത്തുന്നു.

ക്നാനായ കത്തോലിക്കരുടെ യൂറോപ്പിലെ ഏക ചാപ്ലെയിൻസിയിലെ പ്രഥമ തിരുനാളാണ് ഒക്ടോബർ ഒന്നിന് ആഘോഷിക്കുന്നത്.

കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് എന്നീ മേലധ്യക്ഷന്മാരും നിരവധി വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കമാകും. സ്നേഹവിരുന്നിനുശേഷം കലാസന്ധ്യ അരങ്ങേറും.

പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്‌ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. സജി മലയിൽ പുത്തൻപുര പറഞ്ഞു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം