അധിക ബാഗേജിന് പ്രത്യേക നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
Tuesday, September 20, 2016 4:47 AM IST
മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് നവംബർ 30 വരെയുള്ള കാലയളവിൽ ഗൾഫിലെ വിവിധ എയർ പോർട്ടുകളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അധിക ബാഗേജിന് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു.

നിലവിൽ യാത്രക്കാരന് കൊണ്ടുപോകാവുന്ന 30 കിലോ ചെക്ക് ഇൻ ബാഗേജിനും 7 കിലോ ക്യാബിൻ ബാഗേജിനും പുറമെയുള്ള ചെക്ക് ഇൻ ബാഗേജുകൾക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

20 കിലോ അധിക ബാഗേജിന് യുഎഇ ദിർഹം, സൗദി റിയാൽ, ഖത്തർ റിയാൽ (200), ഒമാനി റിയാൽ (21), ബഹറിനി ദിനാർ, കുവൈത്തി ദിനാർ (20) .

10 കിലോ ബാഗേജിന് യഥാക്രമം 100, 11, 10.5 കിലോ ബാഗേജിന് 50, 5.5, 5 എന്നിങ്ങനെയാണ് നിരക്കുകൾ.

പ്രത്യേക നിരക്കുകൾ അധിക ബാഗേജിന് പ്രഖ്യാപിച്ചിരിക്കുന്ന കാലയളവ് ഗൾഫ് സെക്ടറുകളിൽ സർവീസ് നടത്തുന്ന എയർ ലൈനുകളിൽ ഏറ്റവും തിരക്കു കുറഞ്ഞ സമയമാണ്.

അതേ സമയം ജെറ്റ് എയർവേവയ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് (രണ്ടു മുതൽ 12 വരെ) ബാഗേജ് അലവൻസ് 20 കിലോ ആയി കുറച്ചു. ഇക്കോണമി ക്ലാസുകളിലെ കുറഞ്ഞ നിരക്കുകളായ O, W എന്നീ ക്ലാസുകളിൽ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് 20 കിലോ ആയി ചെക്ക് ഇൻ ബാഗേജ്

പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കും പുതിയ ബാഗേജ് നിയമം ബാധകമാണ്.

എന്നാൽ ഇതിനെതിരെ ഗൾഫ് സ്റ്റേഷനുകൾ എല്ലാം ജെറ്റ് മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതായി ഉയർന്ന ജെറ്റ് എയർവേയ്സ് ഉദ്യോഗസ്‌ഥൻ മസ്കറ്റിൽ ദീപികയോട് പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം