ഫ്ളോറിഡ സെന്റ് മേരീസ് ദേവാലയത്തിൽ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പു നടത്തി
Tuesday, September 20, 2016 4:46 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഫ്ളോറിഡ സെന്റ് മേരീസ് ദേവാലയത്തിന്റെ ബിൽഡിംഗ് ഫണ്ടിനായുളള റാഫിൾ ടിക്കറ്റിന്റെ നറക്കെടുപ്പ് നടന്നു. ഓഗസ്റ്റ് 14 നു ശൂനോയൊ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വികാരി ഫാ. കുറിയാക്കോസ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. റാഫിൾ കമ്മിറ്റിയംഗങ്ങളുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തിൽ റവ. ഫാ. സാജൻ ജോൺ നറക്കെടുപ്പിനു നേതൃത്വം നൽകി.

ഒന്നാം സമ്മാനം ഷിബു കുരുവിള (സെന്റ് മേരീസ് ചർച്ച് ഡാളസ്), രണ്ടാം സമ്മാനം കുര്യൻ ജോർജ് (സെന്റ് ജോർജ് ചർച്ച് ഷിക്കാഗോ), മൂന്നാം സമ്മാനം ബിനീഷ് ഏബ്രഹാം (സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് ന്യൂയോർക്ക്), നാലാം സമ്മാനം മാമ്മൻ പി. ജോൺ (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഡാളസ്), അഞ്ചാം സമ്മാനം നിഷ സിറിയക് (കിന്റിൽ ഫയർ ഷിക്കാഗോ) എന്നിവർ കരസ്‌ഥമാക്കി.

കൺവീനർമാരായ ജോർജ് പൈലി, ജോൺ തോമസ് എന്നിവരും ട്രഷറർ ജോർജ് മാലിയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജോൺ തോമസ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചു. യോഗത്തിൽ ജോർജ് പൈലി, വികാരി ഫാ. കുറിയാക്കോസ് പുതുപ്പാടി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ