സെന്റ് മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭം കുറിച്ചു
Tuesday, September 20, 2016 4:46 AM IST
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാരംഭം കുറിച്ചു.

സെപ്റ്റംബർ 18നു രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾക്കും അധ്യാപകർക്കുമായി നടത്തിയ പ്രത്യേക പ്രാർഥനകൾക്ക് ഇടവക വികാരി ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തേയ്ക്ക് എത്തിയ കുട്ടികളെയും അധ്യാപകരെയും അച്ചൻ സ്വാഗതം ചെയ്തു. തുടർന്ന് വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ഷിക്കാഗോ സെന്റ് തോമസ് രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ വേതാനത്ത് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി.

ക്നാനായ റീജണിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായ സെന്റ് മേരീസ് സ്കൂളിൽ അഞ്ഞൂറിൽ അധികം കുട്ടികൾ വിശ്വാസപരിശീലനം നടത്തുന്നു. എൺപതോളം അധ്യാപകർ സേവനം ചെയ്യുന്ന പാരീഷ് എക്സിക്യൂട്ടീവും അധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോണിക്കുട്ടി പിളളവീട്ടിൽ