ഹഡ്സൺവാലി മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 24–നു ശനിയാഴ്ച
Tuesday, September 20, 2016 2:42 AM IST
ന്യൂയോർക്ക്: ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 24 ശനിയാഴ്ച്ച രാവിലെ പതിനൊന്നു മുതൽ ക്ലാർക്സ്ടൗൺ റിഫോംഡ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് അതിവിപുലമായി ആഘോഷിക്കുന്നു. അധ്യാപകനും ശാസ്ത്രജ്‌ഞനും സാഹിത്യകാരനുമായ ഡോ. തോമസ് പാലക്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ലൈസി അലക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവാതിര, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ കൂടാതെ നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്ത നൃത്യങ്ങൾ അധ്യാപിക ലിസാ ജോസഫിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നു.

ഓണാഘോഷത്തോടൊപ്പം കേരള ജ്യോതിയുടെ ഈ വർഷത്തെ ആദ്യ ലക്കം പ്രകാശനം ചെയ്യുന്നതായിരിക്കും.

റോക്ക്ലന്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളും ഈ ഓണാഘോഷത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ചെറിയാൻ ഡേവിഡ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് താമരവേലിൽ, ജോയിന്റ് സെക്രട്ടറി മത്തായി പി ദാസ്, ജോയിന്റ് ട്രഷറർ രാജു യോഹന്നാൻ എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ