കൊച്ചിൻ ക്ലബിന്റെ സമ്മർ ഗെറ്റ് ടുഗെദർ അവിസ്മരണീയമായി
Tuesday, September 20, 2016 2:40 AM IST
ഷിക്കാഗോ: കൊച്ചിൻ ക്ലബിന്റെ ഈവർഷത്തെ സമ്മർ ഗെറ്റ് ടുഗെദർ ഡാരിയൻ ഇല്ലിനോയിസിൽ വെച്ചു നടത്തപ്പെട്ടു. ഫാ. ജോസ് ലാഡ് കോയിൽപറമ്പിലിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ഹെറാൾഡ് ഫിഗെരെദോ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫാ. ലിജു ഓണാശംസകൾ നേർന്നു. തുടർന്നു നടന്ന ബാർബിക്യൂവിനു യുവതലമുറക്കാരായ മെൽഫ, ബിക്കി, ബിന, ബിനു, മാർക്ക് എന്നിവർ മേൽനോട്ടംവഹിച്ചു. ഡോ. ടോമി തര്യൻ, ഏബ്രഹാം വർഗീസ്, ലൂയി ഷിക്കാഗോ, ഗ്ലാഡ്സൺ വർഗീസ് (ഗോപിയോ പ്രസിഡന്റ്), ടോമി അംബേനാട്ട് (സിഎംഎ പ്രസിഡന്റ്), സന്തോഷ് നായർ (ഫൊക്കാന ആർ.വി.പി), പോൾ കിടങ്ങൻ, തോമസ് ചിറമേൽ, റിൻസി * ജെസ്സി കുര്യൻ, ജോലിച്ചൻ ജോസഫ്, മോനിച്ചൻ കുഞ്ഞുമോൻ (തോമസ് വർഗീസ്) എന്നിവരും ഈവർഷത്തെ കൊച്ചിൻ ക്ലബിന്റെ സമ്മർ ഗെറ്റ് ടുഗെദറിൽ പങ്കെടുത്തു.

പരിപാടിയുടെ വിജയത്തിനായി സൈമൺ ഇലക്കാട്ട്, അലോഷ്യസ് ഇടക്കര, മോഹൻ ആർ, ദാസ് രാജ് ഗോപാൽ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ ജോസ് ആന്റണി പുത്തൻവീട്ടിൽ സ്വാഗതവും സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം