തെരഞ്ഞെടുപ്പിൽ മെർക്കലിന് വീണ്ടും തിരിച്ചടി; നാസികൾ മൂന്നാം സ്‌ഥാനത്ത്
Monday, September 19, 2016 8:11 AM IST
ബർലിൻ: ജർമൻ ചാൻസലർ ആംഗലാ മെർക്കലിനും ഇത് സമയദോഷംതന്നെ. ഇന്നലെ ബർലിൻ നഗരസഭാ തെരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. നിയോ നാസി ചുവയുള്ള ദ ലിങ്കെ മൂന്നാംസ്‌ഥാനത്തും കുടിയേറ്റക്കാർക്കെതിരെ പൊരുതുന്ന ഓൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പാർട്ടി ദി ലിങ്കെയ്ക്കൊപ്പം എത്തിയത് ജർമനിയിലെ വിദേശികളെ മാത്രമല്ല ജർമൻകാരെയും ഏറെ ഭയപ്പെടുത്തുകയാണ്.

തെരഞ്ഞെടുപ്പിൽ സോഷ്യൻ ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) 21.6 ശതമാനം വോട്ടു നേടി (38 സീറ്റ്) ഒന്നാം സ്‌ഥാനത്തും സിഡിയു 17.6 ശതമാനം വോട്ടു നേടി (31 സീറ്റ്) രണ്ടാം സ്‌ഥാനത്തും പരിസ്‌ഥിതിക്കാരും (ഗ്രൂൺ 15.2%), ദ ലിങ്കെയും (15.6 %) 27 സീറ്റുകൾ നേടി മൂന്നാം സ്‌ഥാനത്തും നിലയുറപ്പിച്ചു.

കുടിയേറ്റക്കാരെ ജർമനിയിൽ നിന്നും പിഴുതെറിയാൻ ശ്രമി്ക്കുന്ന എഫ്ഡി 14.2 ശതമാനം വോട്ടു നേടി 25 സീറ്റുകൾ കൈയടക്കി. ഇത്തവണ ലിബറൽ പാർട്ടിയും (എഫ്ഡിപി) 6.7 % വോട്ടു നേടി 12 സീറ്റുകൾ ഉറപ്പിച്ചു.

മുൻ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ എസ്പിഡിയ്ക്ക് 6.7 ശതമാനവും സിഡിയുവിന് 5.7 ശതമാനവും ഗ്രൂണന് 2.4 ശതമാനവും വോട്ടുകൾ നഷ്ടമായി. എന്നാൽ ദി ലിങ്കെയ്ക്ക് 3.9 ശതമാനവും എഎഫ്ഡിയ്ക്ക് 14.2 ശതമാനവും വോട്ടുവർധനയാണ് ഉണ്ടായിരിക്കുന്നത്.

രണ്ടാഴ്ച മുൻപ് മെക്ലെൻബുർഗ് ഫോർപോമൻ സംസ്‌ഥാന തെരഞ്ഞെടുപ്പിലും മെർക്കലും പാർട്ടിയും കനത്ത തിരിച്ചടി നേരിട്ടിരുന്നു. മെർക്കലിന്റെ കുടിയേറ്റ നയത്തോടുള്ള തികഞ്ഞ അവജ്‌ഞയാണ് സിഡിയുവിന്റെ തകർച്ചയ്ക്ക് കാരണം.

ദേശീയ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൽ അടിക്കടിയുണ്ടാകുന്ന കനത്ത തിരിച്ചടി മെർക്കലിന്റെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. മെർക്കൽ എപ്പോഴും പറയുന്ന ഞങ്ങൾ സൃഷ്ടിക്കും/നിറവേറ്റും (വിയർ ഷാഫൻ) എന്ന മുദ്രാവാക്യം മെർക്കലിന്റെ ഇരിപ്പിടത്തിന് ഭീഷണിയായിത്തീർന്നിരിക്കുന്നു.

കുടിയേറ്റത്തെ എതിർത്ത് ആന്റി യൂറോ പാർട്ടിയായി 2013 ൽ രംഗപ്രവേശം ചെയ്ത എഎഫ്ഡി നാളിതുവരെയുള്ള അവരുടെ വളർച്ചയിൽ

ജർമനിയിലെ വിദേശികൾ ആകെ ഭീതിയിലാണ്.ഇവരുടെ ദേശീയ വോട്ടുശതമാനം 14 നും 21 നും ഇടയിൽ എത്തി നിൽക്കുന്നതും ഒരു ഭീഷണിയായി തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ