ലത്തീഫ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
Monday, September 19, 2016 8:09 AM IST
ജിദ്ദ: മക്ക എസ്വൈഎസ് പ്രസിഡന്റും എസ്വൈഎസ് സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷനും കെഎംസിസി നേതാവുമായ കെ.എം. ലത്തീഫ് ഹാജിയുടെ നിര്യാണത്തിൽ ജിദ്ദയിലെ സുന്നി സമൂഹം അനുശോചിച്ചു.

മക്കയിൽ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഹാജിയുടെ നിര്യാണം പ്രസ്‌ഥാനത്തിന് തീരാ നഷ്‌ടമാണെന്ന് ജിദ്ദ ഇസ്ലാമിക് സെന്റർ, എസ്വൈഎസ്, എസ്കെഐസി പ്രതിനിധികളായ സയിദ് സഹൽ തങ്ങൾ, സയിദ് ഉബൈദുള്ള തങ്ങൾ, അലി മൗലവി നാട്ടുകൽ, കരീം ഫൈസി, മുസ്തഫ ബാഖവി ഊരകം, അബ്ദുൽബാരി ഹുദവി, ഹാഫിൾ ജാഫർ വാഫി,സവാദ് പേരാമ്പ്ര തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരേതനു വേണ്ടി വെള്ളിയാഴ്ച ജിദ്ദയിൽ പ്രത്യേക പ്രാർഥന സദസ് സംഘടിപ്പിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.*

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ