മിൽഡൂര ഓണാഘോഷം ഹൃദ്യമായി
Monday, September 19, 2016 8:04 AM IST
മിൽഡൂര (വിക്ടോറിയ): മാലി റീജണിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു.

മിൽഡൂര സേക്രഡ് ഹാർട്ട് പാരീഷ് ഹാളിൽ രാവിലെ 9.30 ന് ആൻഡ്രൂ ബോർഡ് എംപി നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജീന ജീവൻ അധ്യക്ഷത വഹിച്ചു. ഫാ. ഡാമിയൻ ഓണ സന്ദേശം നൽകി. ചടങ്ങിൽ ഫാ. പീറ്റർ മുരിക്കനോലിൽ തുടങ്ങിയവർ സംബന്ധിച്ചു.

മഹാബലിയുടെ കടന്നുവരവോടെ കലാപരിപാടികൾക്കു തുടക്കമായി. മുതിർന്നവരുടെ തിരുവാതിരയും ലിറ്റിൽ ഏയ്ഞ്ചൽസിന്റെ ഡാൻസ്, ഫന്റാസ്റ്റിക് ഫൈവ് ഡാൻസ്, ദി ബട്ടർ ഫ്ളൈസ്, വി ആർ ദി ഹീറോസ് എന്നിവയും ജീൻ ബാബുവിന്റെ സോളോ ഡാൻസ്, ജിമ്മി ജോൺ, ജാൻസി ജെസിൽ എന്നിവരുടെ ഡാൻസും അനീറ്റ മാനുവലിന്റെ ഡാൻസും അരങ്ങേറി. മിൽഡൂരാ റോക്സ് അവതരിപ്പിച്ച ഡാൻസ് യൂട്യൂബിലും ഫെയ്സ് ബുക്കിലും ഹിറ്റായി. അസോസിയേഷൻ പ്രവർത്തകർ ഒരുക്കിയ ഓണസദ്യ ഏറെ മികച്ചതായിരുന്നു. തുടർന്നു അജിൽ ജോൺ, ജാൻസി ജസിൽ ടീമിന്റെ ഗാനമേളയും അരങ്ങേറി. രാഗേഷ് ശിവരാമൻ പരിപാടികളുടെ അവതാരകനായിരുന്നു.