മിത്രാസ് ബെസ്റ്റ് ഡയറക്ടർ ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം അബി വർഗീസിന്
Monday, September 19, 2016 8:02 AM IST
ന്യൂയോർക്ക്: നോർത്തമേരിക്കയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടർ ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വർഗീസിന്. അബി സംവിധാനം ചെയ്ത മൺസൂൺ മാങ്കോസ് എന്ന സിനിമയ്ക്കാണ് പുരസ്ക്കാരം.

സെപ്റ്റംബർ 10 ന് ന്യൂ ജേഴ്സിയിലെ ജോൺ ജെ ബ്രെസ്ലിൻ തിയറ്ററിൽ നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിൽ വച്ച് പ്രസിഡന്റ് രാജൻ ചീരനിൽ നിന്നും അബി പുരസ്കാരം ഏറ്റുവാങ്ങി.

ജാതി മത സംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ കലയേയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരേയും ഉൾക്കൊള്ളിച്ച്കൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിനുവേണ്ടി 2011 ൽ സ്‌ഥാപിതമായ മിത്രാസ് ആർട്ട്സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടർന്നും മിത്രാസ് അമോരിക്കൻ കലാകാരന്മാരുടെ വളർച്ചക്കുവേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് അറിയിച്ചു. ഈ കലാ സംരംഭത്തിന്റെ തയാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനൊപ്പം നിന്ന് പ്രവർത്തിച്ച പ്രവാസി ചാനൽ, അശ്വമേഥം പത്രം, മഴവിൽ എഫ്എം, ജോൺ മാർട്ടിൻ പ്രൊഡക്ഷൻ, ഈവന്റ് കാറ്റ്സ്, മയൂര സ്കൂൾ ഓഫ് ഡാൻസ്, സൗപർണിക ഡാൻസ് അക്കാദമി, ജ്വാല, നൃത്യ കൽപന, സ്റ്റുഡിയോ 19 തുടങ്ങി എല്ലാ മാധ്യമങ്ങളോടും കല, സാംസ്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും മിത്രാസ് അറിയിച്ചു.