ഒഐസിസി കുവൈത്ത് യൂത്ത് വിംഗ് ഗോവിന്ദച്ചാമിയെ തൂക്കിലേറ്റി പ്രതിഷേധിച്ചു
Monday, September 19, 2016 4:24 AM IST
കുവൈത്ത്: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമിയുടെ കോടതി വിധിയിൽ പ്രതിഷേധിച്ച് ഒഐസിസി കുവൈത്ത് യുവജന വിഭാഗം, ഗോവിന്ദ ചാമിയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി.

കുവൈത്ത് ഒഐസിസിയുടെ ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ, കേസിൽ കേരള സർക്കാർ കാണിച്ച അനങ്ങാപാറ നയത്തെ യൂത്ത്വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് അപലപിച്ചു. ജനറൽ സെക്രട്ടറി ഇഷാക് കാണിയോട്ട്, സെക്രട്ടറി അഖിലേഷ് മാലൂർ, ട്രഷറർ ബൈജു പോൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷോബിൻ സണ്ണി, സെക്രട്ടറി ഇല്ല്യാസ്, ശ്രീജിത്ത്, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ