ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ ആദ്യകുർബാന സ്വീകരണം
Monday, September 19, 2016 3:05 AM IST
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂൾ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സൈ്‌ഥര്യലേപനവും ഭക്‌തി നിർഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി മുഖ്യകാർമ്മികനും, ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കാത്തലിക് പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ഷാജി സിൽവ എന്നിവർ സഹകാർമ്മികരുമായി അർപ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികർമ്മം.

സെപ്റ്റംബർ പത്തിനു ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കർമങ്ങൾ ആരംഭിച്ചു. കുർബാനമധ്യേ ജോണിക്കുട്ടി അച്ചൻ കുട്ടികൾക്ക് സൈ്‌ഥര്യലേപനകൂദാശയിലൂടെ സ്‌ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ സ്‌ഥിരം നമ്മുടെ ഹൃദയ അൾത്താരയിൽ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങൾക്കു നൽകി.



കഴിഞ്ഞ ഒരുവർഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികൾ പ്രഥമദിവ്യകാരുണ്യവും, സൈ്‌ഥര്യലേപനവും തദവസരത്തിൽ സ്വീകരിച്ചു. മതാധ്യാപകരായ മെർലി ജോസ് പാലത്തിങ്കൽ, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, റജീനാ ജോസഫ്, കാരളിൻ ജോർജ്, ഡോ. ജയിംസ് കുറിച്ചി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

സ്വപ്ന ജോൺ കളപറമ്പത്ത്, ലിയ സിംഗ്, തെരേസ സാൻഡി, അൻസു ആനാ ജോജോ, ബ്രിയാ ജോസഫ്, എൽസാ മാനുവൽ തോമസ്, ലിയോ മാനുവൽ തോമസ്, ലിലി ചാക്കോ, അലൻ ജോസഫ്, ജെസിക്കാ ചാക്കോ, ദാനിയേൽ തോമസ്, അലൻ മനോജ്, ജോൺ കോട്ടൂർ, ജോഹാൻ കതിലാങ്കൽ ജിസ്, ആൽ ബിൻ എബ്രാഹം, ജാസ്മിൻ മാനുവൽ എന്നീ കുട്ടികളാണ് ഈ വർഷം പ്രഥമ ദിവകാരുണ്യവും, സൈ്‌ഥര്യലേപനവൂം സ്വീകരിച്ചത്.

ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ മാതാപിതാക്കളും, പള്ളിക്കമ്മിറ്റിയും, മരിയൻ മദേഴ്സും, മറ്റു ഭക്‌തസംഘടനാപ്രവർത്തകരും, ഇടവകജനങ്ങളും പ്രഥമ ദിവ്യകാരുണ്യസ്വീകരണ ചടങ്ങ് ഭംഗിയായി ക്രമീകരിച്ചു. പ്രഥമദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച് ചർച്ച് ന്യൂസ്ലെറ്റർ ചീഫ് എഡിറ്റർ ജോസ് തോമസിന്റെ നേതൃത്വത്തിൽ വർണമനോഹരമായ ഹോളി കമ്യൂണിയൻ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്

<യ> റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ