ജർമനിയിൽ തലകീഴായ സാഹസിക കഫെ
Saturday, September 17, 2016 8:25 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ തലകീഴായ സാഹസിക ടോപ്പൽസ് കഫെ ലോക ശ്രദ്ധ പിടിച്ചു പറ്റി. ഫ്രാങ്ക്ഫർട്ടിനടുത്ത് വെർട്ട്ഹൈം എന്ന സ്‌ഥലത്താണ് ഈ തലകീഴായ സാഹസിക കഫെ.

വെർട്ട്ഹൈം ഫ്രാങ്ക്ഫർട്ടിനടുത്ത് എല്ലാ പ്രധാന ബ്രാൻഡ് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഉള്ള ഷോപ്പിംഗ് മാൾ സ്‌ഥലമാണ്. ഇവിടുത്തെ ടോപ്പൽസ് കഫെയിൽ കയറിയാൽ ലോകം കീഴ്മേൽ മറിയും. തല കറങ്ങുന്നതായി തോന്നും ചിലപ്പോൾ ബോധം പോകും.

ഈ ടോപ്പൽസ് കഫെ ലോക സന്ദർശകരിൽ കൗതുകം ജനിപ്പിക്കുന്നു. ഇവിടെ വരുന്നവർക്ക് എല്ലാ വസ്തുക്കളും തലകുത്തി നിൽക്കുന്നതായി അനുഭവപ്പെടും. കിടപ്പു മുറികളും റസ്റ്ററന്റും അടുക്കളയും കുളിമുറിയും എല്ലാം തലതിരിഞ്ഞാണുള്ളത്. ഈ കഫെയിലെ എല്ലാ രൂപങ്ങളും തലതിരിച്ച് നിർമിച്ചിരിക്കുന്നു. ഇതും സന്ദർശകർക്ക് തലതിരിഞ്ഞ അനുഭവം സമ്മാനിക്കുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ