ഒടുവിൽ റോസമ്മ അർബുദത്തിനു കീഴടങ്ങി
Saturday, September 17, 2016 8:25 AM IST
കുവൈത്ത് സിറ്റി: ശ്വാസകോശാർബുദത്തിനു കുവൈത്ത് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ പുത്തൻകാവ് അങ്ങാടിക്കൽ കോലാമുക്കത്ത് റോസമ്മ ജയപ്രകാശ് (58) കുവൈത്തിൽ നിര്യാതയായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം.

ഇഖാമയില്ലാതെ ചികിത്സ തുടരാനാവാത്ത അവസ്‌ഥയിൽ കല കുവൈറ്റ് അംഗങ്ങളുടെ ശ്രമഫലമായി കാൻസർ സെന്ററിൽ തുടർ ചികിത്സ ഒരുക്കുകയായിരുന്നു. റോസമ്മയെ തുടർ ചികിത്സക്കും മറ്റുമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികെയാണ് മരണം തട്ടിയെടുത്തത്. കുവൈത്തിൽ ദാന ആൻഡ് ബാർക്കലി ക്ലീനിംഗ് കമ്പനിയിൽ ജീവനക്കാരിയായിരുന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കല കുവൈറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

വിവരങ്ങൾക്ക്: 97522614 97264683.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ