ARMS4U അസോസിയേഷൻ കുവൈത്ത് ഓണക്കോടി വിതരണവും ഓണസദ്യയും സംഘടിപ്പിച്ചു
Saturday, September 17, 2016 8:24 AM IST
കുവൈത്ത്: ARMS4U അസോസിയേഷൻ കുവൈത്തിന്റെ നേതൃത്വത്തിൽ അഗസ്ത്യ കുടീരം ബാലിക സദനത്തിലെ അന്തേവാസികളായ ബാലികമാരടക്കം ഇരുനൂറോളം പേർക്ക് ഓണക്കോടി വിതരണവും ഓണസദ്യയും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് വേണു ശങ്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ഘടകം സൊസൈറ്റി പ്രസിഡന്റ് ജയകുമാർ നായർ, ട്രഷറർ അമ്പിളി പ്രശാന്ത്, അംഗങ്ങളായ ജയകൃഷ്ണൻ, രമ്യ വേണു എന്നിവർ പങ്കെടുത്തു. തുടർന്നു അന്തേവാസികളായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016ലെുേ17സൗംമശേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>