ബാബു വേതാനിയുടെ മാതാവ് നിര്യാതയായി
Saturday, September 17, 2016 8:22 AM IST
സൂറിച്ച്: സ്വിസ്് മലയാളി ബാബു വേതാനിയുടെ മാതാവ് സാറാമ്മ മാത്യു (87) നിര്യാതയായി. സംസ്കാരം ഞായർ 12ന് കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സിറിയൻ ജാക്കോബായ പള്ളിയിൽ. പരേത കൂത്താട്ടുകുളം കിഴകൊമ്പ്, എടപ്പാട്ട് കുടുംബാഗമാണ്.

മറ്റുമക്കൾ: ജയ്സൻ മാത്യു (സിഎസ്ബി റിട്ട. ബ്രാഞ്ച് മാനേജർ), വിത്സൺ മാത്യു (റിട്ട. കോഓപറേറ്റീവ് ഇൻസ്പെക്ടർ). മരുമക്കൾ: മേഴ്സി കോട്ടയ്ക്കൽ (പ്രധാനഅധ്യാപിക പിറവം ഹൈസ്കൂൾ), ലില്ലി വിത്സൺ പറവുമ്മേൽ, ട്രീസ ബാബു പൈൽകാട്ട് (സ്വിറ്റ്സർലൻഡ്).

വിവരങ്ങൾക്ക്: ബാബു വേതാനി 0091 9497 703 206

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ