സേവന നിർവൃതിയിൽ ആർഎസ്സി വോളന്റിയർമാർ
Saturday, September 17, 2016 8:22 AM IST
ിന: ജീവിതത്തിലെ അടങ്ങാത്ത മോഹവുമായി അഷ്‌ടദിക്കുകളിൽ നിന്നും സൃഷ്‌ടാവിനു ഉത്തരം ചെയ്തു വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവിന്റെ വിരുന്നുകാർ മനസും ശരീരവും സ്ഫുടം ചെയ്തു സസന്തോഷം മിനയോടു വിട പറയുമ്പോൾ ഹദഫുനാ റാഹത്തു. ഹുജ്‌ജാജ് (ഹാജിമാരുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം) എന്ന സന്ദേശവുമായി സേവനരംഗത്തിറങ്ങിയ ആർഎസ്സി വോളന്റിയർമാർ തങ്ങളെക്കൊണ്ട് ആവുംവിധം ഹാജിമാമാരെ സഹായിക്കവാൻ സാധിച്ചതിലുള്ള ആത്മീയ നിർവൃതിയിലാണ്.

വിശുദ്ധ ഹറമിൽ ഹാജിമാർ വന്നിറങ്ങിയ ദിവസംതൊട്ട് സേവനനിരതരായ മക്കയിലെ ആർഎസ്സി വോളന്റിയർമാർക്കുപുറമെ റിസാല സ്റ്റഡി സർക്കിൾ നാഷണൽ കമ്മിറ്റിക്കു കീഴിൽ എണ്ണൂറോളം വരുന്ന വോളന്റിയർമാരാണ് ഈ വർഷം സേവന പ്രവർത്തനങ്ങളിൾ പങ്കാളികളാവാൻ എത്തിയത്.

ഒരു ബാച്ചിൽ മൂന്നു വീതം വോളന്റിയർമാർ അടങ്ങുന്ന 85 ഗ്രൂപ്പുകളാക്കി തിരിച്ച് മിനയുടെ വിവിധ ഭാഗങ്ങൾ നിശ്ചയിച്ചുകൊടുക്കുകയും അതിനുപുറമെ ഹോസ്പിറ്റലുകൾ മശാഇർ റെയിൽവേ സ്റ്റേഷൻ വിവിധ രാജ്യങ്ങളുടെ ഹജ്‌ജ് മിഷൻ ഓഫീസുകൾ, ഇൻഫർമേഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചും വോളന്റിയർമാർക്ക് പ്രത്യേകം ചുമതലകൾ നല്കി.

അറഫയിൽ നിന്നും മുസ്ദലിഫയിൽ നിന്നും കാണാതാവുകയും കൂട്ടംതെറ്റുകയും ചെയ്ത നിരവധി ഹാജിമാരെ കണ്ടെത്തി ബന്ധുക്കളെ ഏല്പിക്കുവാനായതും അസീസിയയിലെ ഹോസ്പിറ്റലുകളിൽ അഡ്മിറ്റുചെയ്ത ഹാജിമാരെ പരിചരിക്കുവാൻ സാധിച്ചതും മിനയിലെ വിവിധ ആശുപത്രികളിൽ രോഗികളായ തീർഥാടകർക്ക് സഹായം ചെയ്യുവാനായതും മരണപ്പെട്ട ഏതാനും ഹാജിമാർക്ക് നിയമപരമായ രേഖകൾ ശരിയാക്കുന്നതിനും മയ്യിത്ത് സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനും സാധിച്ചു.

കർമങ്ങൾ പൂർത്തിയാക്കി മിനയിൽ നിന്നും ക്ഷീണിച്ചവശരായി കൂട്ടംതെറ്റിയ ഹാജിമാർക്ക് അസീസിയ്യയിലെ അവരവരുടെ താമസസ്‌ഥലത്ത് എത്തിക്കുതിനായി പ്രത്യേകം സ്റ്റിക്കർപതിച്ച നിരവധി വാഹനങ്ങളാണ് ആർഎസ്സി വോളന്റിയർ വിഭാഗം തയാറാക്കിയിട്ടുള്ളത്.

അല്ലാഹുവിന്റെ അഥിതികളായെത്തിയവർ ഹജ്‌ജും ഉംറയും സിയാറത്തും കഴിഞ്ഞ് ശുദ്ധമനസോടെ നിഷ്കളങ്കമായി അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകുമ്പോൾ അവരുടെ പ്രാർഥനകളിൽ ഇടംലഭിക്കണമെന്ന ആഗ്രഹം മാത്രമാണ് ആർഎസ്സി വോളന്റിയമാർക്കുള്ളത്.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ