ന്യൂയോർക്കിൽ എൻ ക്ലെക്സ് ആർഎൻ പരിശീലന ക്ലാസ് തുടങ്ങുന്നു
Saturday, September 17, 2016 8:19 AM IST
ന്യൂയോർക്ക്: പലവട്ടം എൻ ക്ലെക്സ് ആർഎൻ പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേർക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്ത നെൽകെയറും പ്രഫ. ലവ്ലി വർഗീസും വീണ്ടും പരിശീലന ക്ലാസ് തുടങ്ങുന്നു.

ആദ്യ ബാച്ചിന്റെ പരിശീലനം ഒക്ടോബർ 10നു റോക്ലാൻഡ് കൗണ്ടിയിലെ വെസ്റ്റ് നയാക്കിൽ തുടങ്ങും. ഇതിനുള്ള രജിസ്ട്രേഷനും അസസ്മന്റ് ടെസ്റ്റും ആരംഭിച്ചു. ആറാഴ്ചയാണ് കോഴ്സിന്റെ ദൈർഘ്യം. താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഉണ്ട്.

ഓരോരുത്തർക്കും പ്രത്യേക കോച്ചിംഗാണ് നൽകുക. അവരവരുടെ അറിവ് വിലയിരുത്തി കുറവുകൾ കണ്ടെത്തി പരിഹരിക്കുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. തിയറിയിൽ വീണ്ടും ഓർമ പുതുക്കൽ, പുതിയ കരിക്കുലത്തിന് അനുസരിച്ചുള്ള ടെസ്റ്റ് പ്ലാൻ, പ്രായോഗിക പരിശീലനം, ടെസ്റ്റ് എഴുതുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവ നൽകും. നാലായിരത്തിൽപരം ചോദ്യങ്ങൾക്ക് അധ്യാപികയുമായി ചർച്ച നടത്താം. എപ്പോൾ വേണമെങ്കിലും കോച്ചിംഗ് സെന്ററിൽ ചെല്ലാനും ടെസ്റ്റ് എടുക്കുവാനുമുള്ള സൗകര്യം ആറാഴ്ചയും ഉണ്ടാകും. പതിനായിരത്തില്പരം ചോദ്യങ്ങൾക്ക് ഉത്തരം പരിശീലിക്കുക വഴി നഴ്സിംഗിന്റെ ആഴത്തിലുള്ള അറിവാണ് ലഭ്യമാവുക.

സ്റ്റേറ്റ് ടെസ്റ്റ് എഴുതി പാസാകാത്തവർക്ക് വീണ്ടും സൗജന്യമായി പഠിക്കാനും അവസരം നൽകുന്നു. പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകവും കരിക്കുലവും ലവ്ലി വർഗീസ് തന്നെ രൂപപ്പെടുത്തിയതാണ്. നഴ്സിംഗിൽ മാസ്റ്റേഴ്സും എംബിഎ യോഗ്യതയുമുള്ള ലവ്ലി കൊളബിയ പ്രിസ്ബിറ്റീരിയനിൽ നഴ്സിംഗ് ഡയറക്ടറായിരുന്നു. ഇപ്പോൾ സുനി റോക്ക് ലാൻഡിൽ അഡ്ജംക്ട് പ്രഫസറാണ്.

2001ൽ ആണ് എൻ ക്ലെക്സ് പരിശീലനം ആരംഭിച്ചത്. അതിനായി ടെക്സ്റ്റ് ബുക്കും തയാറാക്കി. ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 93 ശതമാനം പേരും ജയിച്ചത് പ്രചോദനമായി. തുടർന്ന് 2007 വരെ ക്ലാസുകൾ തുടർന്നു. പിന്നീട് ജോലിത്തിരക്ക് കൂടി. പിഎച്ച്ഡി പരിശീലനവും ആരംഭിച്ചു. അതോടെ ക്ലാസ് തുടരാൻ സമയമില്ലാതായി.

ടെക്സസിൽ നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലവ്ലി ന്യൂയോർക്കിൽ നിന്നാണ് ബിരുദങ്ങൾ നേടിയത്. ന്യൂയോർക്കിൽ പേഷ്യന്റ് എഡ്യുക്കേഷനുവേണ്ടി ഈ വർഷം തയാറാക്കിയ പ്രബന്ധത്തിനു സ്റ്റേറ്റിന്റെ ക്ലിയർ മാർക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതടക്കം ഒട്ടേറേ അവാർഡുകൾ ലവ്ലിയെ തേടിയെത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 845 270 9490.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം