വോയിസ് വിയന്ന ഓണം ആഘോഷിച്ചു
Saturday, September 17, 2016 8:16 AM IST
വിയന്ന: വിയന്നയിലെ സാംസ്കാരിക കൂട്ടായ്മയായ വോയിസിന്റെ നേതൃത്വത്തിൽ രണ്ടാമത് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിയന്നയിലെ 22–ാമത്തെ ജില്ലയിലെ സ്റ്റാഡ് ലൗ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ഫാ. ജേക്കബ് പറമ്പനാട് ഓണ സന്ദേശം നൽകി.

ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ് ഓണം എന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമിപ്പിച്ചു. തുടർന്നു ഫാ. ജേക്കബ് പറമ്പനാട്ട്, തമ്പി ഇയ്യത്തുകളത്തിൽ, വൽസ കോര, ജീവൻ തോമസ്, ജോർജ് കക്കാട്ട് എന്നിവർ സംയുക്‌തമായി നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടേയും മങ്കമാരുടെയും അകമ്പടിയോടെയെത്തിയ മഹാബലി വിയന്ന മലയാളികൾക്ക് ഓണ സന്ദേശം നൽകി.

തുടർന്നു ജോബി മുരിക്കനാനിക്കലിന്റെ ഓണപ്പാട്ട്, അക്ഷയ റോയിയുടെ വാദ്യോപകരണ സംഗീതം, മലയാള ഗാനം, മേഴ്സി ജോർജ് കക്കാട്ടിന്റെ കപ്പിൾ ഡാൻസ്, സാമുവൽ കോര, ബോബൻ ആൻഡ് ഫാമിലി, മീന ഇയ്യത്തുകളത്തിൽ എന്നിവരുടെ ഗാനങ്ങൾ, ആരാമ് ജീവൻ, നേഹ ബെന്നി, ഏയ്ഞ്ചൽ കോര, സാറ, ലൗറ, നോറ അന്ന ഇയ്യത്തുകളത്തിൽ, മാകസ്, മിയ, ഷാജു എന്നിവരുടെ സിനിമാറ്റിക് ഡാൻസ് പ്രവാസത്തിന്റെ നൊമ്പരങ്ങൾ ചിരിയിൽ കലർത്തിയ ഗോവിന്ദൻ കുട്ടിയുടെ പ്രവാസം എന്ന കോമഡി സ്കിറ്റിൽ മേഴ്സി ജോർജ് കക്കാട്ട്, ജീവൻ ജോൺ, ഷാജു ജോസ്, ബെന്നി എന്നിവർ കഥാപാത്രങ്ങളായി. ഓണനിലാവ് 2016 അണിയിച്ചൊരുക്കിയത് ഷാജു ജോസാണ്.

ഓണാഘോഷത്തിൽ മേഴ്സി കക്കാട്ടും സുനിൽ കോരയും അവതാരകരായി. പ്രസിഡന്റ് ജീവൻ ജോൺ, സെക്രട്ടറി ജോർജ് കക്കാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്നു വോയിസ് അംഗങ്ങൾ ഒരുക്കിയ ഓണസദ്യയും വിളമ്പി.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ
<ശാഴ െൃര=/ിൃശ/2016ലെുേ17്ീശരലല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>