നാലാമത് സെന്റ് മേരീസ് 5 കെ റൺ/വാക് 24 ശനിയാഴ്ച റോക്ലൻഡ് സ്റ്റേറ്റ് പാർക്കിൽ
Saturday, September 17, 2016 2:40 AM IST
റോക്ലൻഡ് : റോക്ലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് യൂത്ത് ലീഗ് (ടങഥഘഋ) ന്റെ നേതൃത്വത്തിൽ നാലാമത് 5 കെ റൺ/വാക് സെപ്റ്റംബർ 24 ശനിയാഴ്ച നടത്തുന്നു. രാവിലെ 10 മണിക്ക് റോക്ലൻഡ് സ്റ്റേറ്റ് പാർക്കിൽ (299 റോക്ലൻഡ് ലേക് റോഡ്, വാലി കോട്ടേജ്, ന്യൂയോർക്ക് 10989) വച്ചാണ് പരിപാടി. ഇടവകവികാരി ഫാ. ഡോ. രാജു വർഗീസിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങൾ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5–കെ ഓട്ടത്തിനും നടത്തത്തിനും എല്ലാ വിഭാഗം ആളുകളുടെയും വൻ പിന്തുണ ലഭിക്കുന്നുണ്ട്. ഈ പരിപാടിയിൽ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ ഫീ അടക്കമുള്ള മുഴുവൻ സംഭാവനകളും അതാത് വർഷങ്ങളിൽ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. ലൂക്കീമിയ * ലിംഫോമ സൊസൈറ്റി (ഘ ഘ ട) നാണ് ഇക്കൊല്ലം ലഭിക്കുന്ന തുക മുഴുവൻ നൽകുക.

2013 ൽ ആരംഭിച്ച ഈ ഉദ്യമം എല്ലാ വർഷവും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശേഖരിക്കുന്ന ഫണ്ട് കണക്കിലെടുക്കുമ്പോഴും വൻ വളർച്ചയാണ് കാണിക്കുന്നത്. ആദ്യവർഷം 300ഉം രണ്ടാം വർഷം 360ഉം മൂന്നാം വർഷം 385 പേരും പങ്കെടുത്ത 5 –കെ റണ്ണിലൂടെ 30000 ഡോളർ, ഘലൗസശാശമ * ഘ്യാുവീാമ െീരശല്യേ, ങശരവമലഹ ഖ എീഃ ളീൗിറമശേീി, ഘീ്ല 146 എന്നീ സംഘടനകൾക്ക് നൽകുവാൻ സാധിച്ചത് സംഘാടകർ വളരെ വിലമതിക്കുന്ന കാര്യമാണ്. നാം ജീവിക്കുന്ന മണ്ണിന്റെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതിനും അത് മറ്റുള്ളവരെ ബോധ്യമാക്കുന്നതിനും ഈ ഓട്ടത്തിലൂടെ സാധിക്കുന്നതാണ്. ലൂക്കീമിയ * ലിംഫോമ സൊസൈറ്റിക്ക് സംഭാവന നൽകുന്നതിലൂടെ മാരകമായ ബ്ലഡ് ക്യാൻസറിന് പ്രതിവിധി ഉണ്ടാകാൻ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകർ പ്രത്യാശിക്കുന്നു.

5–കെ ഓട്ടത്തിലും നടപ്പിലും പങ്കെടുക്കുന്നവർ എട്ടരമണിക്ക് വന്ന് രജിസ്ട്രേഷൻ കിറ്റും മറ്റും ശേഖരിച്ച് 10 മണിക്കുള്ള ഓട്ടത്തിനായി തയാറെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. 5–കെയുടെ ആവേശകരമായ രംഗങ്ങൾക്ക് ഊർജം പകരുന്നതിനുവേണ്ടി ഡി ജെ യു എസ് എ, അനർഘനിമിഷങ്ങൾ അഭ്രപാളികളിൽ പകർത്തുന്നതിന് അനിഷ് തിവാലി ഫോട്ടോഗ്രഫി തുടങ്ങിയവരും ആംപ്സ്കോ ഇലക്ട്രിക്കൽസ്, സുമാ ട്രാവൽസ്, സിതാർ പാലസ്, പാലിസേഡ്സ് ഓഡി, ഷീലാ ബേർഗ് റിയൽറ്റി, സ്വാദ് റസ്റ്ററന്റ്, എ പി ടി ഇൻഷുറൻസ്, അന്നപൂർണ സഫ്റൻ എന്നിവരും പരിപാടികൾ സ്പൊൺസർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്്.

5–കെ ഓട്ടത്തിലേക്കും നടത്തത്തിലേക്കും ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: വികാരി ഫാ. ഡോ. രാജു വർഗീസ് –914 426 2529, ട്രഷറർ ജോൺ ജേക്കബ്–201 857 0064, സെക്രട്ടറി എലിസബത്ത് വർഗീസ്–201 563 4069, ലാമശഹ: െ.ഷീവി.ുവശഹശു *ഴാമശഹ.രീാ

<യ> റിപ്പോർട്ട്: ഫിലിപ്പോസ് ഫിലിപ്പ്