‘ഒരില ചോറുകൊണ്ട് ഒരുതുള്ളി കണ്ണീർ തുടയ്ക്കാം’ മലയാളി സംഘടനകൾക്ക് മാതൃകയായി ഓണാഘോഷം
Saturday, September 17, 2016 2:40 AM IST
ബ്രാംപ്ടൺ: കാനഡയിലെ പ്രമുഖ മലയാളി സംഘടനായ ബ്രാംപ്ടൻ മലയാളി സമാജം ലോക പ്രവാസി മലയാളിസംഘടനകൾക്ക് തന്നെ മാതൃകാപരമായ വേറിട്ട ഒരു ഓണാഘോഷം സംഘടിപ്പിച്ചു വീണ്ടും ശ്രദ്ധേയമാകുന്നു. ‘ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീർ തുടക്കാം’ എന്ന ആഹ്വാനവുമായാണ് സമാജം ഈ വർഷം ഓണം ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിലും ആഘോഷത്തിലും നിരാലംബരായ ഒരാളെയെങ്കിലും സഹായിക്കാൻ സാധിക്കണം എന്നുള്ള ലക്ഷ്യവുമായി ആണു സമാജം ഈ വർഷത്തെ ഓണാഘോഷത്തിൽ നിന്നുള്ള വരുമാനം പൂർണമായും നിർധനാരായ രോഗികൾക്ക് സഹായത്തിനായി മാറ്റിവെച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലെങ്ങും സ്കൂളുകളിലും ഹാളുകളിലും നടത്തിവരുന്ന പതിവ് ഓണാഘോഷങ്ങൾക്ക് പകരം അതിമനോഹരമായ ഒരു ബാങ്ക്വറ്റ് ഹാളിലാണ് ഇക്കൊല്ലം സമാജം ഓണഘോഷവും ഒപ്പം അനേകർക്ക് സഹായമായി ഇതിനോടകം മാറികഴിഞ്ഞ ബിഎംഎസ് ഹെൽപിംഗ് ഹാൻഡ്സ് വാർഷികവും സംയുക്‌തമായി നടത്തുന്നതെന്നു സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം പറഞ്ഞു.

ഒക്ടോബർ ഒന്നിനാണ് തികച്ചും പുതുമയാർന്ന ആശയവുമായി ഈ വർണശബളമായ ഓണഘാഷവും മാവേലിക്ക് മടക്കവും കാനഡയിലെ മലയാളി തലസ്‌ഥാനമായ ബ്രാംപ്ടനിൽ നടക്കുന്നത് 12091 ഔൃീിമേൃശീ ടേൃലലേ ൽ വെച്ചാണ് ഈ മെഗാ ഓണാഘോഷം നടക്കുന്നത് ഉണ്ണി ഒപ്പത്ത് അറിയിച്ചു.

ഈ ആഘോഷങ്ങളിൽ നിന്ന് ലഭിക്കുന്ന തുക അർഹാരയവരെ കണ്ടെത്തി അവർക്ക് സഹായമായി സമാജം എത്തിക്കുമെന്ന് സമാജം ട്രഷറർ ജോജി ജോർജ് അറിയിച്ചു. കാനഡയിലെ പ്രമുഖ വ്യവസായി ആയ മനോജ് കരാത്ത ആണ് ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീർ തുടക്കാം എന്ന ഈ ആശയവുമായി നടത്തുന്ന ഓണഘോഷങ്ങൾക്കുള്ള ഓണസദ്യ സ്പോൺസർ ചെയ്തിരിക്കുന്നത്.

ദൂരത്തുള്ളവർക്കും ചാരത്തുള്ളവർക്കും ഈ ആഘോഷങ്ങളിൽ പങ്കു ചേരാൻ സമാജം അവസരം ഒരുക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ ഓണത്തിന്റെ വേറൊരു പ്രത്യേകത. ഒക്ടോബർ ഒന്നിന് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടവുന്നതാണ്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തവർക്കും ഈ നന്മയിൽ ഒരു ഓണസദ്യ കൂപ്പൺ വാങ്ങി പങ്കുചേരവുന്നതാണെന്നു സമാജം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ പ്രാക്കാനം 647 771 9041, ഉണ്ണി ഒപ്പത്ത് 416 270 0768, ജോജി ജോർജ് 647 871 8612, തോമസ് വർഗീസ് 416 456 7050, ഗോപകുമാർ നായർ 416 303 2520, ജയപാൽ കൂട്ടത്തിൽ 647 818 0642, സീമ ശ്രീകുമാർ 416 706 2449, ജോസ് വർഗീസ് 647 782 1220, സെൻ മാത്യു 416 574 4062. ലാൽജി ജോൺ 647 395 2772, മത്തായി മാത്തുള 647 856 6334, സിബിച്ചൻ ജോസഫ് 416 617 5184, ഫാസിൽ മുഹമ്മദ് (647) 6392488, വാസുദേവ് മാധവൻ 416 824 9323, ജോസഫ് പുന്നശേരിൽ 647 262 4810, ജിജി ജോൺ 905 846 4484, ശിവകുമാർ സേതു 647 717 5083, അനിൽ അമ്പാട്ട് 416 5575873, ബിനു ഭദ്രൻ 647 6868529, ബോബി അലക്സ് 647 700 7090, ബിജോയി ജോസഫ് 647 330 6030, ഗിരീഷ് ബാബു 647 2711473 ജിജിൻ ബാഹുലേയൻ 647 995 6548, വിൻസി ജോൺ 647 628 8130, സജി മുക്കാടൻ 416 7866059, ഉണ്ണികൃഷ്ൺ 647 919 6030, ജോയ് ഇമ്മാനുവേൽ 905 874 1136.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം