ഹൈഡൽബർഗ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 17ന്
Friday, September 16, 2016 8:29 AM IST
ഹൈഡൽബർഗ്: മലയാളി സമാജം ഹൈഡൽബർഗ് സെപ്റ്റംബർ 17നു (ശനി) ഓണം ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് മാർക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയൻ പള്ളി ഹാളിലാണ് ഓണാഘോഷം. മാവേലി വരവേല്പ്, ഓണപാട്ടുകൾ, ഭരതനാട്യം, ബോളിവുഡ് ഡാൻസ്, വള്ളംകളി എന്നിവ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മിഴിവ് പകരും. ഓണസദ്യ, തംബോലാ എന്നിവ ഉൾക്കൊള്ളുന്ന ഓണാഘോഷത്തിലേക്ക് ഹൈഡൽബർഗ് മലയാളി സമാജം എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : റോയി നാല്പതാംകളം 06223–990571; സബിനാ പുലിപ്ര 06221–470149; അഭിലാഷ് നാല്പതാംകളം 0177–1726653; രാജേഷ് നായർ 0162–2156013; മാത്യു സി. ഏബ്രാഹം 06221–766390.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏലാലശിറലമെമഹ റലൃ ടേ.ങമൃശലിസശൃരവല, ങമൃസെേൃമലൈ 50, ജളമളളലിഴൃൗിറ, 69123 ഒലശറലഹയലൃഴ.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ